മലപ്പുറം: മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന പ്രതിയെ വീണ്ടും കഞ്ചാവ് സഹിതം പിടികൂടി പൊലീസ്. റഹ്മത്ത് മൻസിലിൽ ഉബൈദാണ് അറസ്റ്റിലായത്. കിഴിശേരി ആലിൻചുവട് ക്വാർട്ടേഴ്‌സിൽ ഒളിച്ചു താമസിക്കവെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളെ വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
കഞ്ചാവ് കേസിൽ ഒളിവിൽ പോയ പ്രതി വീണ്ടും കഞ്ചാവുമായി അറസ്റ്റിൽ - cannabis case
2013ൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് പൊലീസ് പിടിയിലായത്.
2013ൽ കൊയിലാണ്ടി എക്സൈസ് റേഞ്ചിൽ 24 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ പ്രതിയാണ് ഉബൈദ്. വിധി വരുന്നതിന് മുമ്പേ ഒളിവിൽ പോയി. സ്ഥിരമായി എവിടെയും താമസിക്കാത്ത ഉബൈദ് കിഴിശേരിയിൽ ഒളിവിൽ കഴിയുന്നുവെന്ന് എക്സൈസ് ഇന്‍റലിജൻസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ പിടിയിലായത്. അറസ്റ്റിലാകുമ്പോൾ 280 ഗ്രാം കഞ്ചാവും 11,500 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. കൂടാതെ അരയിൽ കഞ്ചാവ് കെട്ടി സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ബെൽറ്റും ഉബൈദിൽ നിന്ന് പൊലീസ് പിടികൂടി.