മലപ്പുറം: കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്ക് വീഡിയോ ക്ലാസുകൾ തയ്യാറാകുന്നു. ലോക്ക് ഡൗൺ കാലത്ത് വിദ്യാർഥികൾക്ക് പഠനം എളുപ്പമാക്കുന്നതിനും ക്ലാസുകളിലൂടെയുള്ള സമ്പർക്കം ഒഴിവാക്കുന്നതിനുമാണ് അധ്യാപകർ തയ്യാറാക്കിയ വീഡിയോ ക്ലാസുകൾ നൽകുന്നത്.
വീഡിയോ ക്ലാസുകളുമായി കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം - കാലിക്കറ്റ് സര്‍വകലാശാല
ലോക്ക് ഡൗൺ കാലത്ത് വിദ്യാർഥികൾക്ക് പഠനം എളുപ്പമാക്കുന്നതിനും ക്ലാസുകളിലൂടെയുള്ള സമ്പർക്കം ഒഴിവാക്കുന്നതിനുമാണ് അധ്യാപകർ തയ്യാറാക്കിയ വീഡിയോ ക്ലാസുകൾ നൽകുന്നത്.
വീഡിയോ ക്ലാസുകളുമായി കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം
ഉടനെ നടക്കുന്ന ഡിഗ്രി നാലാം സെമസ്റ്ററിന്‍റെ വീഡിയേ ക്ലാസുകൾ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്‍റെ യുട്യൂബ് ചാനലിൽ ലഭ്യമാക്കി തുടങ്ങിക്കൊണ്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഡൗൺലോഡ് ചെയ്തും ഇന്‍റര്‍നെറ്റ് വഴിയും വിദ്യാർഥികൾക്ക് ഇവ ഉപയോഗിക്കാം. വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന മറ്റ് കോഴ്സുകൾക്കും സമാനമായ വിധത്തിൽ വീഡിയോ ക്ലാസുകൾ ലഭ്യമാക്കുമെന്ന് ഡയറക്ടർ ഡോ. വി.കെ സുബ്രഹ്മണ്യൻ അറിയിച്ചു.