മലപ്പുറം: കരുവാരക്കുണ്ട് കേരളയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം സാമുഹ്യ വിരുദ്ധർ അടിച്ചു തകർത്തതായി പരാതി. വാർഡ് അംഗം മഠത്തിൽ ലത്തീഫിന്‍റെ നേതൃത്വത്തില്‍ കരുവാരക്കുണ്ട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കരുവാരക്കുണ്ടില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം അടിച്ചു തകർത്തു - മലപ്പുറം വാർത്ത
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാന പാതയോരത്തെ കേരള പഴയ കടക്കൽ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് അടിച്ചു തകർത്തത്. വർഷങ്ങൾക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് നിർമിച്ച കേന്ദ്രത്തിന്‍റെ മേൽക്കൂര ആദ്യമേ തകർച്ചാ ഭീഷണിയിലായിരുന്നു. ഇത്തരത്തിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കാൻ നടപടിയാകാത്തത് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച്ച രാവിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ ചുമരുകൾ ഉൾപ്പടെ തകർക്കപ്പെട്ട നിലയില്‍ കണ്ടത്.