മലപ്പുറം:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതയില്‍ ഉള്‍പ്പെടുത്തി ശുചിമുറി നിർമിച്ച രണ്ട് ഗുണഭോക്താക്കളെ രണ്ട് വര്‍ഷമായി പണം നല്‍കാതെ പഞ്ചായത്ത് അധികൃതര്‍ കബളിപ്പിക്കുന്നുവെന്ന് ആരോപണം. എടക്കര ഗ്രാമപഞ്ചായത്ത് പാര്‍ലി വാര്‍ഡിലെ പുന്നശ്ശേരി തങ്കമണി, അക്കരക്കുളവന്‍ ജമീല എന്നിവര്‍ക്കാണ് ഇതുവരെയും പണം ലഭിക്കാത്തത്.
തൊഴിലുറപ്പ് പദ്ധതിയിൽ ശുചി മുറി പണിതു; പണം നൽകാതെ അധികൃതർ - ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
പന്ത്രണ്ടായിരം രൂപ വീതം മുടക്കി രണ്ട് കുടുംബങ്ങള്‍ ശുചിമുറി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പണം നല്‍കിയില്ലെന്നാണ് പരാതി.
പന്ത്രണ്ടായിരം രൂപ വീതം മുടക്കി രണ്ട് കുടുംബങ്ങള്‍ ശുചിമുറി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. നിരവധി തവണ പഞ്ചായത്ത് ഓഫീസിലും, ബാങ്കിലും കയറിയിറങ്ങിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് ഇവർ പറയുന്നു. ശുചിമുറി നിരമ്മാണം നടത്തി ഒരു വര്‍ഷം കഴിഞ്ഞ് നിര്‍മ്മിച്ച ഗുണഭോക്താവിന് പഞ്ചായത്ത് പണം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എല്‍ഡിഎഫ് അനുഭാവികളായതിനാലാണ് ആനുകൂല്യം അനുവദിക്കാത്തതെന്ന് ഇവര്‍ ആരോപിക്കുന്നു. അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ജില്ലാ കലക്ടറെ കാണാനുള്ള തയ്യാറെടുപ്പിലാണ് ഈ നിര്‍ധന കുടുംബങ്ങള്‍.