മലപ്പുറം:തിരൂരിൽ പൊലീസിനെ ഭയന്ന് പുഴയിൽ ചാടിയ യുവാക്കളിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആനാപ്പടി തൃപ്പങ്ങോട്ട് അൻവറിന്‍റെ (37) മൃതദേഹമാണ് കണ്ടെത്തിയത്. പുഴയിൽ ചാടിയ ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും അൻവറിനെ കാണാതാവുകയായിരുന്നു.
തിരൂരിൽ പൊലീസിനെ ഭയന്ന് പുഴയിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - body found
ആനാപ്പടി തൃപ്പങ്ങോട്ട് അൻവറിന്‍റെ (37) മൃതദേഹമാണ് കണ്ടെത്തിയത്.
തിരൂരിൽ പൊലീസിനെ ഭയന്ന് പുഴയിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. സംഭവ സ്ഥലത്ത് പൊലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ ഇയാളെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ട് നൽകും.
Last Updated : Oct 29, 2020, 5:34 PM IST