കേരളം

kerala

ETV Bharat / state

കാളികാവിൽ വീണ്ടും ബ്ലാക്ക്‌മാനെന്ന് അഭ്യൂഹം - അഭ്യൂഹം

അടുക്കളയുടെ ജനലിലൂടെ വീട്ടമ്മയുടെ കണ്ണിലും ദേഹത്തേക്കും മുളകുപൊടി എറിഞ്ഞു. സംഭവമറിഞ്ഞ് പൊലീസെത്തി പരിശോധന നടത്തി. തൊട്ടടുത്ത റബ്ബർ തോട്ടത്തിലൂടെയാണ് അജ്ഞാതൻ ഓടി മറഞ്ഞത്.

Blackman  Kalikav  കാളികാവ്  ബ്ലാക്ക് മാന്‍  അഭ്യൂഹം  അജ്ഞാതൻ
കാളികാവിൽ വീണ്ടും ബ്ലാക്ക്മാനെന്ന് അഭ്യൂഹം

By

Published : Jun 28, 2020, 6:21 PM IST

മലപ്പുറം: കാളികാവില്‍ വീണ്ടും ബ്ലാക്ക്‌മാനെന്ന് അഭ്യൂഹം. അടുക്കളയിൽ ജോലി ചെയ്യുന്ന വീട്ടമ്മയുടെ മുഖത്തേക്ക് അജ്ഞാതൻ മുളക് പൊടിയെറിഞ്ഞു. അഞ്ചച്ചവിടി പരിയങ്ങാടിലുള്ള തെക്കേത്തൊടിക കുഞ്ഞിമുഹമ്മദിന്‍റെ വീട്ടിൽ രാത്രി ആയിരുന്നു സംഭവം. അടുക്കളയുടെ ജനലിലൂടെ വീട്ടമ്മയുടെ കണ്ണിലും ദേഹത്തേക്കും മുളകുപൊടി എറിഞ്ഞു. സംഭവമറിഞ്ഞ് പൊലീസെത്തി പരിശോധന നടത്തി. തൊട്ടടുത്ത റബ്ബർ തോട്ടത്തിലൂടെയാണ് അജ്ഞാതൻ ഓടി മറഞ്ഞത്. പരിയങ്ങാട് ഭാഗത്ത് വാതിലിൽ മുട്ടുകയും കല്ലെറിയുകയുന്നതും നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു.

ABOUT THE AUTHOR

...view details