കേരളം

kerala

By

Published : Jan 22, 2020, 2:56 AM IST

ETV Bharat / state

ബിജെപിയുടെ ജനജാഗ്രത സദസ്; കടകളടച്ച് വ്യാപാരികളുടെ പ്രതിഷേധം

അരീക്കോട് മേഖലയിലെ ആയിരത്തിലേറേ വരുന്ന കടകളാണ് അടച്ചത്. രണ്ട് ബസ് സ്റ്റാന്‍റിലെയും റോഡരികിലെയും മുഴുവൻ കടകളും അടച്ചിട്ടു. ഇതോടെ അരീക്കോട് ടൗണിൽ ഹർത്താലിന്‍റെ പ്രതീതിയായി

BJP's crowd-pleaser to explain citizenship law; Protests by locals by closing shop  പൗരത്വ നിയമം വിശദീകരിക്കാൻ ബിജെപിയുടെ ജനജാഗ്രത സദസ്; കടയടച്ച് നാട്ടുകാരുടെ പ്രതിഷേധം
പൗരത്വ നിയമം വിശദീകരിക്കാൻ ബിജെപിയുടെ ജനജാഗ്രത സദസ്; കടകളടച്ച് നാട്ടുകാരുടെ പ്രതിഷേധം

മലപ്പുറം: പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാൻ ബിജെപി ഏറനാട് മണ്ഡലം കമ്മിറ്റിയുടെ ജനജാഗ്രത സദസ് അരീക്കോട് നടന്നു. അതേസമയം പരിപാടി നടത്തുന്നതില്‍ പ്രതിഷേധിച്ച് ടൗണിലെ മൊത്തം കടകളും അടച്ചിട്ടു. നാട്ടുകാരും പ്രതിഷേധത്തിന്‍റെ ഭാഗമായി.

പൗരത്വ നിയമം വിശദീകരിക്കാൻ ബിജെപിയുടെ ജനജാഗ്രത സദസ്; കടകളടച്ച് വ്യാപാരികൾ പ്രതിഷേധിച്ചു

ഏറനാട് മണ്ഡലം ബിജെപി കമ്മിറ്റിയാണ് സി.എ.എ, എൻ ആർ സി നിയമങ്ങൾ വിശദീകരിക്കാൻ ജനജാഗ്രത സമ്മേളനം നടത്തിയത്. അരീക്കോട് - എടവണ്ണപ്പാറ ജംഗഷനിൽ നടത്തിയ സമ്മേളനം ബിജെപി നേതാവ് വി.കെ സജീവൻ ഉദ്ഘാടനം ചെയ്‌തു. വിശദീകരണ പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പായി വ്യാപാരികൾ കടയടച്ചും നാട്ടുകർ അങ്ങാടികളിൽ നിന്ന് മാറിയും പ്രതിഷേധിച്ചു. അരീക്കോട് അങ്ങാടിയിലെ ആയിരത്തിലേറേ വരുന്ന കടകളാണ് അടച്ചത്. രണ്ട് ബസ് സ്റ്റാന്‍റും നാല് റോഡിലെ മുഴുവൻ കടകളും അടച്ചു. ഇതോടെ അരീക്കോട് ടൗണിൽ ഹർത്താലിന്‍റെ പ്രതീതിയായി. ജനജാഗ്രത സമ്മേളനത്തിൽ ഏറനാട് മണ്ഡലം പ്രസിഡന്‍റ് കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ പിടി ആലി, ടികെ അശോക് കുമാർ, ബിജു ഗോപിനാഥ്, എ പി ഉണ്ണികൃഷ്ണൻ, സത്താർ, കെ ശങ്കരൻ എന്നിവർ സംസാരിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details