മലപ്പുറം: ലൈഫ് മിഷൻ പദ്ധതിയുടെ പെരുമ്പടപ്പ് ബ്ലോക്ക് തല കെട്ടിട ശിലാസ്ഥാപനകർമം നടക്കുന്ന ചീയാന്നൂർ ജിഎൽപി സ്ക്കൂൾ വേദിയിലേക്ക് ബിജെപി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി.
ലൈഫ് മിഷൻ പദ്ധതിയുയെ ശിലാസ്ഥാപനകർമ പരിപാടിയിലേക്ക് ബിജെപിയുടെ മാർച്ച് - Ponnani
ചീയാന്നൂർ ജിഎൽപി സ്ക്കൂൾ വേദിയിലേക്കാണ് ബിജെപി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി മാർച്ച് നടത്തിയത്
മന്ത്രി കെ.ടി. ജലീലിനേയും സ്പീക്കർ പി.ശ്രീരാമകൃഷ്ണനേയും തടയുന്നതിനായാണ് മാർച്ച് നടത്തിയത്. ഉദ്ഘാടന വേദിക്ക് ഏതാനും മീറ്ററുകൾക്കുള്ളിൽ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് മാർച്ചിൻ്റെ ഉദ്ഘാടനം പ്രസാദ് പടിഞ്ഞാക്കരയുടെ അദ്ധ്യക്ഷതയിൽ പാലക്കാട് മേഖലാ പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ.കെ.സുരേന്ദ്രൻ, സുഭാഷ് കോട്ടത്തറ, ശ്രീനിവാരനാട്ട്, കൃഷ്ണൻ പാവിട്ടപ്പുറം എന്നിവർ മാർച്ചിന് നേതൃത്വം നൽകി. എന്നാൽ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ മന്ത്രി കെ.ടി. ജലീലിൻ്റെ അദ്ധ്യക്ഷതയിൽ സ്പീക്കർ നിർവ്വഹിച്ചു.