നിലമ്പൂർ കെ.എസ്.ആർ.ടി.സി.സി ഡിപ്പോയിലെ കളക്ഷനില്‍ വന്‍ കുറവ് - collection
രണ്ട് സെപഷ്യൽ സർവീസ് ഉൾപ്പെടെ ശനിയാഴ്ച്ച 23 സർവീസുകൾ നടത്തിയിട്ടും കളക്ഷൻ 75000 തിലൊതുങ്ങി. മുൻ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ വർധന ഉണ്ടെങ്കിലും ലാഭം ലഭിക്കുന്നില്ല.
നിലമ്പൂര്‍: ഓണം നാളിലും നിലമ്പൂർ കെ.എസ്.ആർ.ടി.സി.സി ഡിപ്പോയിലെ കളക്ഷനില്‍ വന്‍ കുറവ്. രണ്ട് സ്പെഷ്യൽ സർവീസ് ഉൾപ്പെടെ ശനിയാഴ്ച്ച 23 സർവീസുകൾ നടത്തിയിട്ടും കളക്ഷൻ 75000 തിലൊതുങ്ങി. മുൻ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ വർധന ഉണ്ടെങ്കിലും ലാഭം ലഭിക്കുന്നില്ല. 42 സർവീസുകളിൽ നിന്നായി 4.70 ലക്ഷം രൂപ കളക്ഷൻ ലഭിച്ച സ്ഥാനത്താണ് 23 സർവീസുകളിൽ നിന്നായി 75000 രൂപയാണ് ലഭിക്കുന്നത്. ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും കുറവ് കാരണം ഞായർ, തിങ്കൾ ദിവസങ്ങളിൽ 16 ബസുകൾ മാത്രമാണ് സർവീസ് നടത്തുക. യാത്രക്കാർ ആവശ്യപ്പെട്ടാൽ സ്പെഷ്യൽ സർവീസ് നടത്തുമെന്നും അധികൃതർ പറഞ്ഞു. ഏറ്റവും കുറഞ്ഞ കളക്ഷൻ, നിലമ്പൂർ - കോഴിക്കോട് റൂട്ടിലാണ്. 3000 രൂപ പോലും ലഭിക്കാത്ത സർവീസുമുണ്ടെന്നും ഡിപ്പോ അധികൃതർ പറഞ്ഞു.