മലപ്പുറം:സ്‌മാർട്ട് ഡയറ്റ് പദ്ധതിക്ക് മികച്ച പ്രതികരണം. മലപ്പുറം നഗരസഭയുടെ കീഴിലുള്ള 10 അങ്കണവാടികളിലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ അവലോകന യോഗം ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്നു. കുട്ടികളിലെ ഭാരത്തിൽ 100 മുതൽ 400 ഗ്രാം വരെ വളർച്ച രേഖപ്പെടുത്താനും അങ്കണവാടികളിൽ കൂടുതൽ കുട്ടികളെ എത്തിക്കുന്നതിനും പദ്ധതിയിലൂടെ കഴിഞ്ഞു. മുനിസിപ്പാലിറ്റിയിലെ 54 അങ്കണവാടികളിൽ കൂടി പദ്ധതി നടപ്പിലാക്കും. തുടർന്ന് ഏപ്രിൽ ഒന്ന് മുതൽ ജില്ലയിലെ മുഴുവൻ അങ്കണവാടികളിലും പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു.
മലപ്പുറം സ്‌മാർട്ട് ഡയറ്റ് പദ്ധതിക്ക് മികച്ച പ്രതികരണം
മലപ്പുറം നഗരസഭയുടെ കീഴിലുള്ള 10 അങ്കണവാടികളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചത്
ജില്ലയിലെ മുഴുവൻ അങ്കണവാടി ജീവനക്കാര്‍ക്കും പോഷക സമൃദ്ധമായ ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നൽകും. അങ്കണവാടികളിൽ തന്നെ കുട്ടികൾക്ക് വേണ്ട ഭക്ഷണം ലഭിക്കുന്നതിനാൽ കുട്ടികളിലെ ജങ്ക് ഫുഡിന്‍റെ ഉപയോഗം ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിഷരഹിത ജൈവ പച്ചക്കറികൾ കുടുംബശ്രീ വഴി ശേഖരിച്ചാണ് ഇപ്പോൾ വിഭവങ്ങൾ തയ്യാറാക്കുന്നത്. മൈദ ഉപയോഗിക്കാതെ വിവിധ ധാന്യങ്ങൾ ചേർത്ത് തയ്യാറാക്കിയ ബിസ്ക്കറ്റും കുടുംബശ്രീ നൽകുന്നുണ്ട്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു.