കേരളം

kerala

By

Published : Dec 23, 2020, 8:18 PM IST

ETV Bharat / state

മലപ്പുറത്ത് നിരോധിത ലഹരി മരുന്ന് പിടികൂടി

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് നിരോധിത ലഹരി മരുന്ന് പിടികൂടിയത്

malappuram drug seizure  malappuram drug seizure news  kuttippuram banned drug seized  കുറ്റിപ്പുറത്ത് നിരോധിത മയക്കുമരുന്ന് പിടികൂടി  മലപ്പുറം മയക്കുമരുന്ന് വേട്ട  മലപ്പുറം മയക്കുമരുന്ന് വേട്ട വാർത്തകൾ
മലപ്പുറത്ത് നിരോധിത ലഹരി മരുന്ന് പിടികൂടി

മലപ്പുറം: കുറ്റിപ്പുറത്ത് അമ്പത് ലക്ഷം രൂപയുടെ നിരോധിത ലഹരി മരുന്ന് പിടികൂടി. മൂടാൽ ഭാഗത്ത് നിന്നാണ് നിരോധിത ഉൽപ്പന്നങ്ങള്‍ അടങ്ങിയ ലോറിയും ഒപ്പം ഇത് ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുവാൻ എത്തിയ നാല് പിക്കപ്പ് ലോറികളും കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിന്‍റെ ഉടമകൾ, ഡ്രൈവർമാർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മൈദയുടെയും പഞ്ചസാരയുടെയും ചാക്കുകൾക്കടിയിലായിരുന്നു നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നത്. പൊലീസിനെ കണ്ട് വാഹന ഡ്രൈവർമാർ ഓടി രക്ഷപെട്ടെങ്കിലും ഒരാളെ പിടികൂടിയിട്ടുണ്ട്. മൂടാൽ സ്വദേശി അൻവർ (43) ആണ് പിടിയിലായത്. ലഹരി വിരുദ്ധ വാരാചരണത്തിന്‍റെ ഭാഗമായി മലപ്പുറം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് നിരോധിത ലഹരി മരുന്ന് പിടികൂടിയത്.

ABOUT THE AUTHOR

...view details