കേരളം

kerala

ETV Bharat / state

കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്‍ അറസ്റ്റില്‍ - ബംഗ്ലദേശ്

ബംഗാളിലെ വ്യാജ വിലാസത്തില്‍ 1500 രൂപയ്ക്ക് വ്യാജ ആധാര്‍ കാര്‍ഡ് സംഘടിപ്പിച്ചു. 2013ലാണ് സെയ്ദുല്‍ ഇസ്ലാം മുന്ന അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്.

Bangladeshi national  illegally residing  Kuttipuram  കുറ്റിപ്പുറം  ബംഗ്ലദേശ് പൗരന്‍ അറസ്റ്റില്‍  ബംഗ്ലദേശ്  അനധികൃത കുടിയേറ്റം
കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലദേശ് പൗരന്‍ അറസ്റ്റില്‍

By

Published : Jun 20, 2020, 8:25 PM IST

Updated : Jun 20, 2020, 10:08 PM IST

മലപ്പുറം: കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തു. തിരുനാവായയിലെ തുണിക്കടയില്‍ ജോലിചെയ്യുന്ന സെയ്ദുല്‍ ഇസ്ലാം (23) എന്ന മുന്നയെയാണ് കുറ്റിപ്പുറം സി.ഐ സി.കെ നാസറിന്‍റെ നേതൃത്വത്തിലുളള പൊലിസ് കസ്റ്റഡിയിലെടുത്തത്. അനധികൃതമായി താമസിച്ചതിന് ഇയാള്‍ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തു. 2013ലാണ് സെയ്ദുല്‍ ഇസ്ലാം മുന്ന അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. ആദ്യം ബെംഗളൂരുവിലെ തുണിക്കടയില്‍ ജോലി ചെയ്ത മുന്ന പിന്നീട് തിരുപ്പൂരിലും അവിടെനിന്ന് മലപ്പുറം മുണ്ടുപറമ്പിലും എത്തി.

മുണ്ടുപറമ്പിലെ തുണിക്കടയില്‍ ഏതാനും മാസങ്ങള്‍ ജോലിചെയ്തു. പിന്നീട് തിരുപ്പൂരിലെ അവിനാശി റോഡിലെ തുണിക്കടയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇവിടെ നിന്ന് ബംഗാളിലെ വ്യാജ വിലാസത്തില്‍ 1500 രൂപയ്ക്ക് വ്യാജ ആധാര്‍ കാര്‍ഡ് സംഘടിപ്പിച്ചത്. 2019-ല്‍ തിരുന്നാവായയിലെ ടൈലര്‍ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവിടെ ഒരു വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ വിവാഹത്തിനായി ബംഗ്ലാദേശില്‍ പോയിരുന്നു. ഫെബ്രുവരിയില്‍ തിരിച്ചെത്തി. ഭാര്യയും കുടുംബവുമെല്ലാം ബംഗ്ലാദേശില്‍ തന്നെയാണ് താമസം. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ് സി.ഐ സി.കെ നാസര്‍ പറഞ്ഞു.

Last Updated : Jun 20, 2020, 10:08 PM IST

ABOUT THE AUTHOR

...view details