കേരളം

kerala

ETV Bharat / state

കുപ്പയിൽ നിന്ന് മാണിക്യം കണ്ടെടുത്ത് ബൽക്കീസ്

വൈക്കോൽ, പരുത്തി, നൂല് ,സ്ട്രോ, ഐസ്‌ക്രീം സ്റ്റിക് എന്നുവേണ്ട കൈയിൽ കിട്ടിയതെന്തും ബൽക്കീസ്മനോഹര ശിൽപങ്ങളായി മാറ്റും

By

Published : Aug 29, 2019, 10:43 AM IST

Updated : Aug 29, 2019, 12:42 PM IST

കുപ്പയിൽ നിന്ന് മാണിക്യം കണ്ടെടുത്ത് ബൽക്കീസ്

മലപ്പുറം:അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കളിൽ നിന്ന് കമനീയമായ കരകൗശല ശിൽപങ്ങൾ നിർമിച്ച് വിസ്മയം തീർക്കുകയാണ് പൊന്നാനി ജിം റോഡിൽ താമസിക്കുന്ന ബൽക്കീസ്. കടലാസ് കൊണ്ടുള്ള നിലവിളക്ക് മുതൽ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ വരെയുണ്ട് ഇവിടെ. ഒഴിവു നേരങ്ങളിൽ ബൽക്കീസ് പത്രങ്ങൾ പാത്രങ്ങളാക്കും.

കുപ്പയിൽ നിന്ന് മാണിക്യം കണ്ടെടുത്ത് ബൽക്കീസ്

മരത്തിന്‍റെ വേരുകൾ മനോഹര ശിൽപങ്ങളാക്കും. വൈക്കോൽ, പരുത്തി, നൂല്, സ്ട്രോ, ഐസ്‌ക്രീം സ്റ്റിക് എന്നുവേണ്ട കൈയിൽ കിട്ടിയതെന്തും ആകർഷകമായ രൂപങ്ങളാക്കി മാറ്റും ബൽക്കീസ്. യു പി വിഭാഗം വിദ്യാർഥികൾക്ക് പഠനത്തിനാവശ്യമായ ഉപകരണങ്ങൾ നിർമിച്ച് വീടിനകത്ത് ഒരു സയൻസ് ലാബ് തന്നെ ഒരുക്കിയിട്ടുണ്ട് ബൽക്കീസ്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കുമെല്ലാം ഉപകാരപ്പെടുന്ന കരകൗശല വസ്തുക്കളാണ് ബൽക്കീസ് നിർമിക്കുന്നത്.

Last Updated : Aug 29, 2019, 12:42 PM IST

ABOUT THE AUTHOR

...view details