മലപ്പുറം: പൊന്നാനിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ കടലിൽ നിന്നും കണ്ടു കിട്ടിയത് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ചാക്കുകൾ. മൂന്ന് ചാക്കിലായി സൂക്ഷിച്ച ഹാൻസ് പാക്കറ്റുകളാണ് കടലിൽ നിന്നും കണ്ടെടുത്തത്. കരയിലെത്തിച്ച ഹാൻസ് എക്സൈസിന്‍റെ നിർദ്ദേശ പ്രകാരം നശിപ്പിച്ചു. മൂന്ന് ചാക്കുകളിലുമായി 30 എണ്ണം വരുന്ന 50 കെട്ട് ഹാൻസാണ് ഉണ്ടായിരുന്നത്. തുടർന്ന് മത്സ്യത്തൊഴിലാളികൾ എക്സൈസിനെ ബന്ധപ്പെടുകയും, ഇവരുടെ നിർദ്ദേശ പ്രകാരം ഹാൻസ് ചാക്കുകൾ കരയിലെത്തിച്ച് നശിപ്പിക്കുകയും ചെയ്തു.
പൊന്നാനി കടലിൽ ചാക്കില്‍ നിറച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി - പൊന്നാനി
ഒന്നര ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപ്പന്നങ്ങളാണ് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത്. കരയിലെത്തിച്ച ഹാൻസ് എക്സൈസിന്‍റെ നിർദ്ദേശ പ്രകാരം നശിപ്പിച്ചു.
ദിവസങ്ങൾക്ക് മുമ്പ് മത്സ്യബന്ധനത്തിനിടെ കടലിൽ അപകടത്തിൽ പെട്ട് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി മത്സ്യ ബന്ധന ബോട്ടുകളിൽ തൊഴിലാളികൾ തിരച്ചിൽ നടക്കുന്നതിനിടെയാണ് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ ഹാൻസ് ചാക്കുകൾ കണ്ടെത്തിയത്. തിരച്ചിലിനിറങ്ങിയ ബുഷ്റ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ചാക്കുകൾ കടലിൽ ഒഴുകുന്നത് കണ്ടത്. തുടർന്ന് മൂന്ന് ചാക്കുകൾ കണ്ടെടുത്ത് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് ആണെന്ന് മനസിലായത്. വിപണിയിൽ ഒന്നര ലക്ഷം രൂപ വിലവരുന്ന ഹാൻസാണ് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത്.