കേരളം

kerala

ETV Bharat / state

കരിമ്പുഴയിൽ കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി - baby elephant dead

നിലമ്പൂർ പാത്തിപ്പാറ കടവിൽ വെള്ളിയാഴ്ച രാവിലെ കുളിക്കാനെത്തിയവരാണ് കുട്ടിയാനയെ പുഴയിൽ മുങ്ങി കിടക്കുന്ന നിലയിൽ കണ്ടത്.

കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി  കരിമ്പുഴയിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി  baby elephant found dead  baby elephant  baby elephant dead  baby elephant found dead in karimpuzha
കരിമ്പുഴയിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

By

Published : Jun 18, 2021, 11:48 AM IST

Updated : Jun 18, 2021, 1:22 PM IST

മലപ്പുറം: കരിമ്പുഴയിൽ കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. നിലമ്പൂർ പാത്തിപ്പാറ കടവിൽ വെള്ളിയാഴ്ച രാവിലെ കുളിക്കാനെത്തിയവരാണ് കുട്ടിയാനയെ പുഴയിൽ മുങ്ങി കിടക്കുന്ന നിലയിൽ കണ്ടത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, നിലമ്പൂർ റെയ്ഞ്ച് ഓഫിസർ രവീന്ദ്രനാഥൻ എന്നിവർ സ്ഥലത്തെത്തി.

ALSO READ:കണ്ണൂരിൽ ദേശീയ പതാകയോട് അനാദരവ്

ഒരാഴ്ച്ച പ്രായം തോന്നിക്കുന്ന കുട്ടി ആന കൂട്ടത്തിൽ നിന്നും പുഴ കടക്കുന്നതിനിടയിൽ വീണതാകാമെന്ന് വനം റെയ്ഞ്ച് ഓഫിസർ പറഞ്ഞു. കരുളായി വനമേഖലയിൽ നിന്നും അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു.

കരിമ്പുഴയിൽ കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
Last Updated : Jun 18, 2021, 1:22 PM IST

ABOUT THE AUTHOR

...view details