മലപ്പുറം; ശബരിമല ദർശനം നടത്തിയതിന് ശേഷം ഭർതൃവീട്ടിൽ പ്രവേശനം നിഷേധിച്ചതിൽ കനകദുർഗ നൽകിയ പരാതിയിൽ ഇന്ന് വിധി പറയും. പുലാമന്തോൾ ഗ്രാമന്യായാലയമാണ് വിധി പറയുന്നത്. തനിക്കും ഭർത്താവിനും കൗൺസിലിംഗ് നടത്തണമെന്നും തിരിച്ച് ഭർതൃവീട്ടിൽ പ്രവേശനം നൽകണമെന്നുമാണ് കനകദുർഗ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വീട്ടിൽ കയറ്റില്ലെന്ന നിലപാടിലാണ് വീട്ടുകാർ.
ഭർതൃവീട്ടിൽ കയറ്റമെന്ന കനകദുർഗയുടെ പരാതിയിൽ ഇന്ന് വിധി - ഭർതൃവീട്ടിൽ കയറ്റമെന്ന കനകദുർഗയുടെ
ആശ്രയകേന്ദ്രത്തിൽ തടവുകാരുടെ സ്ഥിതിയാണ് കനകദുർഗ നേരിടുന്നതെന്ന് ബിന്ദു
കനകദുർഗ
പെരിന്തൽമണ്ണ സർക്കാർ ആശ്രയകേന്ദ്രത്തിലാണ് കനകദുർഗയിപ്പോൾ താമസിക്കുന്നത്. പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സംരക്ഷണത്തിലും തങ്ങൾക്ക് നേരെ വധ ഭീഷണിയുയരുന്നുണ്ടെന്ന് ബിന്ദു വെളിപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ചിത്രങ്ങൾ പ്രചരിപ്പിച്ച് കൊല്ലുമെന്ന് സംഘപരിവാർ പ്രവർത്തകർ ആഹ്വാനം ചെയ്യുന്നതായും ബിന്ദു പറഞ്ഞു.