മലപ്പുറം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സ്വന്തമായി പച്ചക്കറി കൃഷിയൊരുക്കി അരീക്കോട് സുല്ലമുസ്സലാം ഓറിയന്‍റൽ ഹയർസെക്കന്‍ററി സ്കൂൾ. സംസ്ഥാന കൃഷി വകുപ്പിന്‍റെ പച്ചകറി വികസനപദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കൃഷി ഉരുക്കിയത്. എൻ.എസ്.എസ് വോളണ്ടിയർമാരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.
ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സ്വന്തമായി പച്ചക്കറി കൃഷിയൊരുക്കി അരീക്കോട് സുല്ലമുസ്സലാം സ്കൂൾ
സംസ്ഥാന കൃഷി വകുപ്പിന്‍റെ പച്ചകറി വികസനപദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കൃഷി ഉരുക്കിയത്.
നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പച്ചക്കറി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയൂം സ്കൂൾ ഉച്ച ഭക്ഷണത്തിനാവശ്യമായി വരുന്ന പച്ചക്കറികൾ വിളയിച്ചെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
ഷെഡിനുളളിൽ ഡ്രിപ്പ് ഇറിഗേഷൻ രീതി, ലംബമാന കൃഷി, തിരിനാള കൃഷി, തൂക്കു പൂന്തോട്ടം, മിസ്റ്റ് ഇറിഗേഷൻ എന്നീ നൂതന കാർഷിക രീതികൾ സംയോജിപ്പിച്ചാണ് കൃഷി. കൃഷി ഓഫീസർ ടി നജ്മുദീൻ വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങളുമായി എപ്പോഴും കൂടെയുണ്ട്. മാനേജിങ് കമ്മിറ്റി പ്രസിഡന്‍റും കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായ പ്രൊഫ.എൻ വി അബ്ദുറഹിമാൻ ഉപഹാര സമർപ്പണം നടത്തി. കൃഷി വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ കോയ കെഎം പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പാൾ കെടി മുനീബുറഹ്മാൻ അധ്യക്ഷത വഹിച്ചു.