മലപ്പുറം: പരാതിക്കാരനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കാവനൂർ വെളുംപിലാക്കൽ സ്വദേശികളായ സുധീഷ്(27), ജിനീഷ്(32), വേണുഗോപാൽ (42) എന്നിവരെയാണ് അരീക്കോട് പോലീസ് പിടികൂടിയത്. കാവനൂർ പാലശ്ശേരി റിൻജുവിനെയാണ് വാക്കാലൂർ ആനപ്പുറച്ചാലിൽ വെച്ച് ഞായറാഴച രാത്രി പത്ത് മണിയോടെ പ്രതികൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരാതി നല്‍കിയ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍ - മൂന്ന് പേര്‍ അറസ്റ്റില്‍
തന്‍റെ സഹോദരനെ ഇവര്‍ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന് റിന്‍ജു മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിരോധമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പരാതി നല്‍കിയ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍
ബൈക്കിൽ വരികയായിരുന്ന റിൻജുവിനെയും സുഹൃത്തിനെയും ആനപ്പുറച്ചാലിൽ വെച്ച് പ്രതികൾ തടയുകയായിരുന്നു. ശേഷം കത്തി ഉപയോഗിച്ച് ആക്രമിച്ചു. പുതുവത്സര ദിനത്തിലെ ആഘോഷത്തിനിടെ ഇവര്‍ തന്‍റെ സഹോദരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന് റിൻജു മുന്‍പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിരോധമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. തലക്കും മുഖത്തും കൈകൾക്കും വെട്ടേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.