മലപ്പുറം: ബസ് ഡ്രൈവറിൽ നിന്ന് ആറ് കിലോ കഞ്ചാവ് പിടികൂടി പൊലീസ്. കീഴുപറമ്പ് വാലില്ലാപ്പുഴ മുത്തോട്ടിൽ മുസ്തഫയെയാണ് അരീക്കോട് പോലീസും ആൻ്റി നാർക്കോട്ടിക് സംഘവും ചേർന്ന് പിടികൂടിയത്. സ്കൂൾ തുറക്കുന്ന സമയത്ത് വിദ്യാർഥികൾക്ക് വിതരണത്തിനായി എത്തിച്ച കഞ്ചാവാകാം പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
മലപ്പുറത്ത് ആറ് കിലോ കഞ്ചാവുമായി ബസ് ഡ്രൈവർ പിടിയിൽ - ganja
സ്കൂൾ തുറക്കുന്ന സമയത്ത് വിദ്യാർഥികൾക്ക് വിതരണത്തിനായി എത്തിച്ചതാകാമെന്ന് പൊലീസ്
ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രാധാന കണ്ണിയാണ് മുസ്തഫയെന്ന് കരുതുന്നു. ചോദ്യം ചെയ്യലിൽ നിരവധി തവണ ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മുസ്തഫയിൽ നിന്നും കഞ്ചാവെടുക്കുന്ന ചെറുകിട കച്ചവടക്കാരെക്കുറിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ സാഹസികമായാണ് പ്രതിയെ പിടികൂടാനായത്. കഞ്ചാവ് വാങ്ങാൻ ആന്ധ്രയിലേക്ക് പോയത് മുതൽ മുസ്തഫ നിരീക്ഷണത്തിലായിരുന്നു. വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ ഇത്രയും അധികം കഞ്ചാവ് എത്തിച്ചത് വിദ്യാർഥികൾക്ക് വിൽപന നടത്താനാകാമെന്നാണ് പൊലീസ് നിഗമനം. അരീക്കോട് എസ്ഐ സി വി ബിബിന്‍റെ നേതൃത്വത്തിൽ ജില്ലാ ആന്‍റി നാർക്കോട്ടിക്ക് സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും