മലപ്പുറം: ഈ കൊവിഡ് കാലം മുതിർന്നവർക്ക് മാത്രമല്ല, കുട്ടികൾക്കും സമ്മാനിച്ചത് കഷ്ടതകൾ മാത്രമാണ്. കൂട്ടുകാര്‍ക്കൊപ്പം കളിക്കാനോ ബന്ധു വീടുകളില്‍ പോയി അവധി ആഘോഷിക്കാനോ കഴിയാതെ മാസങ്ങളോളം വീടുകളില്‍ കഴിയേണ്ടി വന്നു. ടെലിവിഷനും മൊബൈലും മാത്രമായി ആശ്വാസം. പക്ഷേ തിരൂര്‍ പച്ചാട്ടിരി സ്വദേശിയായും രണ്ടാം ക്ലാസ് വിദ്യാർഥിയുമായ ആരതി കൊവിഡ് കാലം ആസ്വദിക്കുകയായിരുന്നു.
കാർട്ടൂൺ കണ്ട് പഠിച്ചു, ആരതി ഹിന്ദി പറയും പച്ച മലയാളം പോലെ
ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ഹിന്ദി കാര്‍ട്ടൂണുകളായിരുന്നു ആരതിയുടെ കൂട്ടുകാർ. കാർട്ടൂൺ കാണാൻ തുടങ്ങിയ ആരതി അതുവഴി ഹിന്ദി പഠിച്ചു. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും ഹിന്ദി കേട്ടാല്‍ മനസിലാക്കാനും സംസാരിക്കാനും ഈ രണ്ടാം ക്ലാസുകാരിക്കറിയാം
ഹിന്ദി അത്ര പ്രയാസമുള്ള കാര്യമല്ല ഈ രണ്ടാം ക്ലാസുകാരിക്ക്
ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ഹിന്ദി കാര്‍ട്ടൂണുകളായിരുന്നു ആരതിയുടെ കൂട്ടുകാർ. കാർട്ടൂൺ കാണാൻ തുടങ്ങിയ ആരതി അതുവഴി ഹിന്ദി പഠിച്ചു. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും ഹിന്ദി കേട്ടാല്‍ മനസിലാക്കാനും സംസാരിക്കാനും ഈ രണ്ടാം ക്ലാസുകാരിക്കറിയാം. തന്‍റെ ഇംഗീഷ് പാഠഭാഗങ്ങള്‍ വായിച്ച് അത് ഹിന്ദിയിലേക്ക് തര്‍ജമ ചെയ്യുന്നതാണ് ഇപ്പോൾ ആരതിയുടെ പ്രധാന വിനോദം. മകള്‍ ഹിന്ദി പച്ച വെള്ളം പോലെ പറയുന്നത് കേട്ടപ്പോള്‍ വീട്ടുകാരും ഞെട്ടിയിരിക്കുകയാണ്.
Last Updated : Oct 26, 2020, 4:55 PM IST