കേരളം

kerala

ETV Bharat / state

കോഴിക്കോട് വിമാനത്താവള വികസനം : 248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയായെന്ന് മന്ത്രി റിയാസ് - Kozhikode

ഭൂമി ഏറ്റെടുക്കല്‍, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ മതിയായ നഷ്‌ടപരിഹാരം നല്‍കിക്കൊണ്ടെന്ന് മന്ത്രി വി. അബ്‌ദുറഹിമാന്‍

കോഴിക്കോട് വിമാനത്താവളം  ഭൂമി ഏറ്റെടുക്കല്‍  മന്ത്രി റിയാസ്  മന്ത്രി വി. അബ്‌ദുറഹിമാന്‍  അബ്‌ദുറഹിമാന്‍  Kozhikode Airport  Kozhikode  minister pa muhammed Riyas
'കോഴിക്കോട് വിമാനത്താവള വികസനത്തിന് 248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയായി': മന്ത്രി റിയാസ്

By

Published : Oct 18, 2021, 8:52 PM IST

മലപ്പുറം :കോഴിക്കോട് വിമാനത്താവള വികസനത്തിന് 248.75 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. രണ്ടാമതൊരു ടെര്‍മിനല്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യം യോഗം തള്ളി.

ഇതിനുപകരം, നിലവിലുള്ള റണ്‍വേയുടെ വികസനമാണ് പ്രായോഗികമെന്ന് വിലയിരുത്തിയതായി കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹിമാന്‍ പറഞ്ഞു. 96.5 ഏക്കര്‍ ഭൂമി റണ്‍വേയ്ക്കും‌ 137 ഏക്കര്‍ ഭൂമി ടെര്‍മിനലിനും 15.25 ഏക്കര്‍ ഭൂമി കാര്‍ പാര്‍ക്കിങ്ങിനുമായാണ് ആവശ്യമുള്ളത്. ഇത് സര്‍ക്കാര്‍ ഏറ്റെടുക്കും. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ മതിയായ നഷ്‌ടപരിഹാരം നല്‍കിക്കൊണ്ടുമാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ.

ഭൂമി ഏറ്റെടുക്കല്‍, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ മതിയായ നഷ്‌ടപരിഹാരം നല്‍കിക്കൊണ്ടെന്ന് മന്ത്രി വി. അബ്‌ദുറഹിമാന്‍

'വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ തടസമില്ല'

മന്ത്രിമാരും ജനപ്രതിനിധികളും ഒരേ മനസോടെ ഇക്കാര്യത്തില്‍ മുന്നോട്ടുനീങ്ങാന്‍ തീരുമാനിച്ചു. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താനുള്ള നടപടികള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രിയുമായി ചര്‍ച്ച നടത്തും. കരിപ്പൂരില്‍ വിമാനാപകടം ഉണ്ടായത് റണ്‍വേയുടെ അപര്യാപ്‌ത കൊണ്ടല്ല എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്‌ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ നിലവില്‍ തടസമില്ല.

കാര്‍ഗോ സര്‍വീസ് പുനരാരംഭിക്കേണ്ടതുണ്ട്, അതുവഴി മാത്രമേ കയറ്റുമതി മെച്ചപ്പെടുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് എയര്‍പോര്‍ട്ട് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ രാഘവന്‍, എം.പി അബ്‌ദുസമദ് സമദാനി, എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പി.അബ്‌ദുള്‍ ഹമീദ്, ജില്ല കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറക്‌ടര്‍ ആര്‍. മഹാലിംഗം, സബ്‌ കലക്‌ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ പങ്കെടുത്തു.

ALSO READ:ബുധനാഴ്‌ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

ABOUT THE AUTHOR

...view details