കേരളം

kerala

By

Published : Dec 10, 2019, 2:42 AM IST

ETV Bharat / state

കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നടപടിക്കെതിരെ മാര്‍ച്ച്‌ നടത്തുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ കൗണ്‍സില്‍

കര്‍ഷകര്‍ക്ക് പതിനായിരം രൂപ പെന്‍ഷന്‍ നല്‍കുക, ക്ഷേമ പദ്ധതികള്‍ രൂപികരിക്കുക, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക ബജറ്റ് തുക വര്‍ധിപ്പിക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം

കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നടപടിക്കെതിരെ മാര്‍ച്ച്‌ നടത്തുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ കൗണ്‍സില്‍  all india kisan sabha announced protest at manjeri  all india kisan sabha  മലപ്പുറം
കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നടപടിക്കെതിരെ മാര്‍ച്ച്‌ നടത്തുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ കൗണ്‍സില്‍

മലപ്പുറം : കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നടപടിക്കെതിരെ മഞ്ചേരി എസ്ബിഐക്ക് മുന്നില്‍ മാര്‍ച്ച്‌ നടത്തുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ കൗണ്‍സില്‍. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം പിപി സുനീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ സെക്രട്ടറി പികെ കൃഷ്‌ണദാസ്‌ മുഖ്യപ്രഭാഷണം നടത്തും. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ പി സുബ്രഹ്മണ്യന്‍, കിസാന്‍ സഭ സംസ്ഥാന ട്രഷറര്‍ പി തുളസീദാസ് മേനോന്‍, ജില്ലാ പ്രസിഡന്‍റ്‌ എംഎ അജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. കര്‍ഷകര്‍ക്ക് പതിനായിരം രൂപ പെന്‍ഷന്‍ നല്‍കുക, ക്ഷേമ പദ്ധതികള്‍ രൂപികരിക്കുക, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക ബജറ്റ് തുക വര്‍ധിപ്പിക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.

ABOUT THE AUTHOR

...view details