കേരളം

kerala

ETV Bharat / state

കൊവിഡ് രോഗികൾക്കായുള്ള സാമൂഹിക അടുക്കളയ്ക്ക് സഹായവുമായി ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് - കൊവിഡ്

മുന്‍സിപ്പാലിറ്റിയിലെ കൊവിഡ് രോഗികള്‍ക്ക് മൂന്നു നേരം ഭക്ഷണത്തിനായി 200 പായ്ക്കറ്റുകള്‍ തയ്യാറാക്കുന്നതിനുള്ള തുകയാണ് കൈമാറിയത്. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ സാമൂഹിക അടുക്കളയ്ക്കായി ആകെ 12 ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങള്‍ കൈമാറുന്നുണ്ട്.

സാമൂഹിക അടുക്കള  community kitchen  Akash Educational Services Ltd  ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ്  മലപ്പുറം  മലപ്പുറം സാമൂഹിക അടുക്കള  malappuram community kitchen  covid19  covid  കൊവിഡ്  കൊവിഡ്19
Akash Educational Services Ltd. with assistance to the community kitchen

By

Published : May 29, 2021, 5:00 PM IST

മലപ്പുറം: ജില്ലയിലെ സാമൂഹിക അടുക്കളയിലേക്ക് ഭക്ഷണം എത്തിക്കുന്നതിന്‍റെ ചെലവിനായി ചെക്ക് കൈമാറി പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ്. മുന്‍സിപ്പാലിറ്റിയിലെ കൊവിഡ് രോഗികള്‍ക്ക് മൂന്നു നേരം ഭക്ഷണത്തിനായി 200 പായ്ക്കറ്റുകള്‍ തയ്യാറാക്കുന്നതിനുള്ള തുകയാണ് കൈമാറിയത്.

മലപ്പുറം മുന്‍സിപ്പാലിറ്റിയും സഹകരണ ആശുപത്രിയും ചേര്‍ന്നാണ് സാമൂഹിക അടുക്കള നടത്തുന്നത്. മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി കമ്മ്യൂണിറ്റി കിച്ചന്‍ സേവ ഉദ്ഘാടനം ചെയ്തു. ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് ബ്രാഞ്ച് മേധാവി അഭിജിത്ത് ചെക്ക് കൈമാറി. ഈ പരീക്ഷണകാലത്ത് പ്രയാസപ്പെടുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് മാനെജിങ് ഡയറക്‌ടര്‍ ആകാശ് ചൗധരി പറഞ്ഞു. സംസ്ഥാനത്ത് ആകാശ് ബ്രാഞ്ചുകളുള്ള മറ്റിടങ്ങളിലും ഇത്തരത്തില്‍ സാമൂഹിക അടുക്കളയ്ക്കായി ആകെ 12 ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങള്‍ കൈമാറുന്നുണ്ട്.

Also Read:ന്യൂനപക്ഷ അനുപാതം; ഹൈക്കോടതി ഉത്തരവിനെതിരെ മുസ്‌ലിം ലീഗ്

ABOUT THE AUTHOR

...view details