കേരളം

kerala

ETV Bharat / state

എ.ഐ.ടി.യു.സി അവകാശ സംരക്ഷണ സമരം നടത്തി - എ.ഐ.ടി.യു.സി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന വർക്കിംങ് കമ്മിറ്റി അംഗം കെ.പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ചേളാരി ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷന് മുന്‍പിലായിരുന്നു സമരം.

AITUC  rights-protection  AITUC workers  ചേളാരി  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ  എ.ഐ.ടി.യു.സി  കെ.പി ബാലകൃഷ്ണൻ
എ.ഐ.ടി.യു.സി പ്രവർത്തകർ അവകാശ സംരക്ഷണ സമരം നടത്തി

By

Published : Jun 18, 2020, 10:14 PM IST

മലപ്പുറം:ചേളാരി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ബോട്ട്ലിംഗ് പ്ലാന്‍റിന് മുമ്പിൽ എ.ഐ.ടി.യു.സി പ്രവർത്തകർ അവകാശ സംരക്ഷണ സമരം നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന വർക്കിംങ് കമ്മിറ്റി അംഗം കെ.പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ചേളാരി ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷന് മുന്‍പിലായിരുന്നു സമരം.

ഇന്ധന വിലവർധനവ് പിൻവലിക്കുക, പൊതുമേഖലാ സ്ഥാപന ഓഹരികൾ വിറ്റഴിക്കൽ നിർത്തലാക്കുക, ലോക് ഡൗൺ കാരണം തൊഴിൽ നഷ്ടപെട്ടവർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് പരിപാടി. എ.ഐ.ടി.യു.സി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അവകാശ സംരക്ഷണ സമരം. സംസ്ഥാന വർക്കിംങ് കമ്മിറ്റി അംഗം കെ.പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.പി ജനാർദനൻ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ബാബു ഇരുമ്പൻ, വി.പി സദാനന്ദൻ, എൻ സുരേഷ്, ബാബു, എ.പി സുധീഷ് എന്നിവർ സംസാരിച്ചു. പി.ബാലൻ, രമേഷൻ പാറപ്പുറവൻ, എൻ.കെ മുഹമ്മദ് എന്നിവർ കൊവിഡ് 19 നിയമങ്ങൾ പാലിച്ച് നടത്തിയ സമരത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details