മലപ്പുറം: കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എഐ 732 വിമാനം എട്ട് മണിക്കൂർ വൈകി പുറപ്പെട്ടു. യന്ത്രത്തകരാറിനെ തുടർന്നായിരുന്നു വിമാനം വൈകിയത്. രാവിലെ 11 മണിക്ക് പുറപ്പെടേണ്ട വിമാനമായിരുന്നു വൈകിട്ട് ഏഴ് മണിയോടെ പുറപ്പെട്ടത്.
വിമാനം എട്ട് മണിക്കൂര്‍ വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു - latest air india flight delayed news
രാവിലെ 11 മണിക്ക് പുറപ്പെടേണ്ട വിമാനം കരിപ്പൂരില്‍ നിന്നും വൈകിട്ട് ഏഴ് മണിയോടെയാണ് പുറപ്പെട്ടത്.
കരിപ്പൂരില്‍ വിമാനം വൈകിയത് എട്ട് മണിക്കൂര്‍; പ്രതിഷേധിച്ച് യാത്രക്കാര്‍
വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരില്‍ ഒരു വിഭാഗം വിമാനത്തിനുള്ളില്‍ പ്രതിഷേധവുമായി എത്തി. വൈകിട്ട് ആറ് മണിയോടെ തകരാർ പരിഹരിച്ച് വിമാനം കരിപ്പൂരിൽ നിന്നും യാത്ര തിരിച്ചു.