മലപ്പുറം: ചാലിയാർ നിറഞ്ഞു കവിഞ്ഞ് ഒഴുകിയപ്പോൾ മുണ്ടേരി അബിടാംപെട്ടി ബിനു തോമസ് വിചാരിച്ചില്ല ഈ പ്രളയത്തില്‍ തനിക്ക് നഷ്‌ടപ്പെടാന്‍ പോകുന്നത് സ്വന്തം വീടും കൃഷിയുമായിരിക്കുമെന്ന്. പക്ഷേ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് മലവെള്ളപ്പാച്ചിലില്‍ ബിനുവിന്‍റെ ആറ് ഏക്കര്‍ കൃഷിയും വീടും ഒലിച്ചുപോയി. വെള്ളം ഇറങ്ങിയപ്പോൾ ബിനുവിന്‍റെ പുരയിടത്തില്‍ ബാക്കിയായത് ഏതാനും മരങ്ങൾ മാത്രമായിരുന്നു.
പ്രളയം ബാക്കിയാക്കിയത് കർഷകന്‍റെ കണ്ണീർ - agricultural loss of farmers in malappuram
നിരവധി കര്‍ഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് പ്രളയത്തില്‍ നശിച്ചിരിക്കുന്നത്. അധികൃതരുടെ സഹായമാണ് ഇനി ഇവരുടെ ഏക പ്രതീക്ഷ.
കർഷകദിനത്തിൽ കണ്ണീർ പൊഴിച്ച് കർഷകർ
മികച്ച കര്‍ഷകരിലൊരാളായ ബിനുവിന് എങ്ങനെയാണ് കുടംബം മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് അറിയില്ല. ബിനുവിനെ പോലെ നിരവധി കര്‍ഷകരാണ് ചാലിയാറിന്‍റെ തീരങ്ങളില്‍ എല്ലാം നഷ്‌ടപ്പെട്ടിരിക്കുന്നത്. അധികൃതരുടെ സഹായമാണ് ഇനി ഇവരുടെ ഏക പ്രതീക്ഷ.
Last Updated : Aug 17, 2019, 8:36 PM IST