മലപ്പുറം: മലപ്പുറം നഗരസഭയുടെയും ഇസാഫിന്‍റെയും നേതൃത്വത്തില്‍ വിളവെടുപ്പുത്സവം നടത്തി. മലയാളത്തിന്‍റെ കാര്‍ഷിക സമൃദ്ധിയുടെ സന്ദേശം പുതു തലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് 'പാഠം ഒന്ന് പാടത്തേക്ക്' എന്ന പേരില്‍ വിളവെടുപ്പുത്സവം സംഘടിപ്പിച്ചത്.
'പാഠം ഒന്ന് പാടത്തേക്ക്'; വിളവെടുപ്പ് ഉത്സവമാക്കി നാട്ടുകാർ
കാര്‍ഷിക സമൃദ്ധിയുടെ സന്ദേശം പുതു തലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം നഗരസഭയുടെയും ഇസാഫിന്‍റെയും നേതൃത്വത്തില്‍ വിളവെടുപ്പുത്സവം നടത്തിയത്
നാട്ടുകാർ
എം.എം.ഇ.ടി. സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം നടന്നത്. കര്‍ഷകരും സ്‌കൂള്‍ വിദ്യാഥികളും ചേര്‍ന്ന് നടത്തിയ നെല്‍കൃഷി വിളവെടുപ്പ് നാട്ടുത്സവമായി മാറി . നാട്ടിലെ കര്‍ഷക തൊഴിലാളികളും പരമ്പരാഗത കര്‍ഷകരും പരിപാടിയിൽ പങ്കെടുത്തു.
കുട്ടികള്‍ കര്‍ഷകരുമായി മുഖാമുഖ സംഭാഷണവും നടത്തി. വിളവെടുപ്പുത്സവം കൗണ്‍സിലര്‍ മുസ്തഫ ഉദ്ഘാടനം ചെയ്തു. ഇസാഫ് കോര്‍ഡിനേറ്റര്‍ മജീദ്, എം. എം.ഇ.ടി അദ്ധ്യാപകരായ അരുണ പ്രിയ, സൈഫുദ്ദീന്‍, റസിയ തുടങ്ങിയവര്‍ പങ്കെടുത്തു.
Last Updated : Jan 30, 2020, 2:59 PM IST