മലപ്പുറം ലോക്‌സഭ സീറ്റില്‍ അബ്ദുസമദ് സമദാനി മുന്നേറുന്നു
മണ്ഡലത്തിൽ 1600ല്‍ പരം വോട്ടുകള്‍ക്ക് മുന്നിലാണ് അബ്ദുസമദ് സമദാനി.
മലപ്പുറം ലോക്‌സഭ സീറ്റില്‍ അബ്ദുസമദ് സമദാനി മുന്നേറുന്നു
മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുസമദ് സമദാനി മുന്നില്‍. എല്‍ഡിഎഫിലെ വി.പി സാനുവിനെക്കാള്‍ 1600 വോട്ടുകള്‍ക്കാണ് അബ്ദുസമദ് സമദാനി മുന്നിലുള്ളത്. ബിജെപി സ്ഥാനാര്‍ഥി അബ്ദുല്ലക്കുട്ടി മൂന്നാം സ്ഥാനത്താണ്. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജി വച്ചതിനെ തുടർന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.