മലപ്പുറം: രോഗം ശരീരത്തെ തളർത്തിയെങ്കിലും ജീവിത്തിൽ തളരാതെ മുന്നോട്ട് കുതിക്കുകയാണ് കുറ്റിപ്പുറം സ്വദേശി അബ്‌ദുൾ റഷീദ്. പ്രവാസ ജീവിത്തിനിടയിലാണ് റഷീദിന് ശാരീരികമായ അവശതകളുണ്ടാകുന്നത്. എന്നാൽ വെല്ലുവിളികളോട് പൊരുതാനരംഭിച്ച റഷീദ് പുരാവസ്‌തുക്കൾക്ക് പുതുജീവൻ നൽകി ജീവിത മാർഗം കണ്ടെത്തി. ഇപ്പോൾ പതിനാറ് വർഷമായി പുരാവസ്‌തുക്കൾ ശേഖരിച്ച് റോഡരികിൽ വിൽപന നടത്തുകയാണ് ഈ നാൽപത്തിരണ്ടുകാരൻ.
പുരാവസ്‌തുക്കൾക്ക് പുതു ജീവൻ നൽകി അബ്‌ദുൾ റഷീദ് - antiquities news malappuram
പഴയ മനകളും ഇല്ലങ്ങളും പൊളിച്ച് വിൽക്കുന്നിടത്ത് നിന്നാണ് റഷീദ് പുരാവസ്‌തുക്കൾ ശേഖരിക്കുന്നത്
വെള്ളിക്കോൽ, ഗ്രാമഫോൺ, വാൽവ്റേഡിയോ, മണൽ ഘടികാരം, മെതിയടി, തൊപ്പിക്കുട, റാന്തൽ, നാണയങ്ങൾ, കലപ്പ, പിച്ചള പാത്രങ്ങൾ, ഗോട്ടി സോഡാകുപ്പി, രാജധാനിഫോൺ, ബൈനോക്കുലർ, ബ്രിട്ടീഷ് ഭരണകാലത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾ തുടങ്ങി പലതും റഷീദിന്‍റെ ശേഖരത്തിലുണ്ട്. പഴയ മനകളും ഇല്ലങ്ങളും പൊളിച്ച് വിൽക്കുന്നിടത്ത് നിന്നാണ് ഇത്തരത്തിലുള്ള പുരാവസ്‌തുക്കൾ ശേഖരിക്കുന്നത്. വാക്കറിന്‍റെ സഹായത്തോടെ നടക്കുന്ന റഷീദിന് പിന്തുണയായി സുഹൃത്ത് മുഹമ്മദുമുണ്ട്. കേരളത്തിന്‍റെ പലഭാഗങ്ങളിലായി ദിവസവും പ്രദർശനം നടത്തിയാണ് റഷീദ് വിൽപന നടത്തുന്നത്. സ്‌കൂളുകളിൽ പ്രദർശനം നടത്തി പഴമയെകുറിച്ച് കുട്ടികളെ ബോധവത്കരിക്കാനും റഷീദിന് അവസരം ലഭിക്കാറുണ്ട്.
TAGGED:
antiquities news malappuram