കേരളം

kerala

ETV Bharat / state

യോഗ്യതയുണ്ട് പക്ഷെ ജോലിയില്ല, സമരവുമായി ആദിവാസികള്‍ - സർക്കാർ ജോലി

മലപ്പുറം കലക്ട്രേറ്റിന് മുന്നിലാണ് ആദിവാസികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരിക്കുന്നത്

ആദിവാസി സമരം

By

Published : Feb 26, 2019, 10:33 PM IST

വിദ്യാസമ്പന്നരായ ആദിവാസികൾക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ആദിവാസി സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരം .

ആദിവാസികളുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ഗവൺമെന്‍റ് ജോലി നൽകുക, ട്രൈബൽ ഹോസ്റ്റലുകളിലെ വാച്ച്മാൻ, ആയ, തസ്തികകളിൽ തങ്ങളെ നിയോഗിക്കുക, സംവരണ സീറ്റുകളിൽ ആദിവാസികളെ മാത്രം നിയമിക്കുക,തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. ആദിവാസികളുടെ കാര്യങ്ങളിൽ അതാത് വകുപ്പുകളും സർക്കാരും വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നും ഇക്കാരണത്താൽ ജില്ലയിലെ ആദിവാസി മേഖലയുടെവികസനം പിന്നോട്ടാണെന്നും ഇവർ ആരോപിച്ചു.

ആദിവാസി സമരം

ABOUT THE AUTHOR

...view details