മലപ്പുറം: ജില്ലയില്‍ 617 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10,515 ആയി. 55 പേര്‍ വിവിധ ആശുപത്രികളിലും 26 പേര്‍ കൊവിഡ് കെയര്‍ സെന്‍ററുകളിലും 10,434 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 41, തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച്, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആറ്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരുമാണ് ഐസൊലേഷന്‍ വാർഡികളില്‍ കഴിയുന്നത്.
മലപ്പുറത്ത് 617 പേര്‍ കൂടി നിരീക്ഷണത്തില്‍ - കൊവിഡ്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറത്ത് 617 പേർ കൂടി നിരീക്ഷണത്തില്‍
ജില്ലയില്‍ പുതുതായി ആര്‍ക്കും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായിരുന്ന അഞ്ച് രോഗബാധിതരുടേയും ആരോഗ്യ നില തൃപ്‌തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ പരിശോധനക്കയച്ച സാമ്പിളുകളില്‍ 316 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇനി 111 സാമ്പിളുകളുടെ ഫലം ലഭിക്കാനുള്ളത്. ജാഗ്രത നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ ഇതുവരെ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം പറഞ്ഞു. ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും കൊവിഡ് കെയര്‍ സെന്‍ററുകള്‍ സ്ഥാപിച്ചുവരുകയാണെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എ. രാജന്‍ അറിയിച്ചു.