കേരളം

kerala

ETV Bharat / state

മലപ്പുറത്ത് 141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മലപ്പുറം കൊവിഡ്

84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പത്ത് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

malappuram  malappuram covid  covid update malappuram  മലപ്പുറം  മലപ്പുറം കൊവിഡ്  മലപ്പുറം കൊവിഡ് വാർത്ത
മലപ്പുറത്ത് 141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 1, 2020, 8:00 PM IST

മലപ്പുറം: മലപ്പുറത്ത് 141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ കലക്‌ടർ കെ. ഗോപാലകൃഷ്‌ണൻ അറിയിച്ചു. ഇതില്‍ പത്ത് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 74 പേർ മറ്റ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരാണ്. ഇവർക്ക് പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 29 പേർക്കും, വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 28 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദഗ്‌ധ ചികിത്സക്ക് ശേഷം 36 പേര്‍കൂടി രോഗമുക്തി നേടിയത് ജില്ലാ ഭരണകൂടത്തിന് ആശ്വാസമായി. എന്നാൽ ജില്ലയിൽ പ്രതിരോധം കൂടുംതോറും രോഗികളുടെ എണ്ണവും ക്രമാതീതമായി വർധിച്ചു വരികയാണ്. അതിനുപുറമെ സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നതും മറ്റൊരു ആശങ്കയാണ്. 826 പേരാണ് ചികിത്സയിലുള്ളത്. 1549 പേരുടെ പരിശോധനാഫലങ്ങൾ കൂടി ലഭിക്കാനുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന അറിയിച്ചു. മലപ്പുറത്ത് കൊവിഡ് ബാധയിൽ ഒരാൾ കൂടി മരിച്ചു. കൊണ്ടോട്ടി പെരുവള്ളൂർ സ്വദേശി കോയാമു ആണ് മരിച്ചത്. ഇതോടെ മലപ്പുറത്തെ കൊവിഡ് മരണസംഖ്യ 13 ആയി ഉയർന്നു.

ABOUT THE AUTHOR

...view details