കോഴിക്കോട് :കെ-റെയിലിന് എതിരായ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. കോഴിക്കോട് കലക്‌ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷം. കെ-റെയിൽ വിരുദ്ധ സർവേകല്ല് കലക്‌ടറേറ്റിന് മുന്നിൽ പ്രതീകാത്മകമായി സ്ഥാപിച്ചായിരുന്നു പ്രതിഷേധം. മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
ടി സിദ്ദിഖ് എംഎൽഎ അടക്കമുള്ള പ്രവർത്തകർ ജലപീരങ്കിയിൽപെട്ടു. നിരവധി പ്രവർത്തക്ക് പരിക്കേറ്റതായും ആരോപണമുണ്ട്. പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പ്രകോപനമില്ലാതെയാണ് പൊലീസ് സംഘർഷാവസ്ഥ സൃഷ്‌ടിച്ചതെന്ന് സിദ്ദിഖ് അരോപിച്ചു.
ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പിരിഞ്ഞ് പോകാൻ തയാറാവാത്ത സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പ്രവർത്തകരെ കയറ്റിയ ബസ് അൽപ്പം മുന്നോട്ട് നീങ്ങിയ ശേഷം നിന്നു പോയി.