കേരളം

kerala

ETV Bharat / state

കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ അന്തരിച്ചു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വിയോഗം

T P Rajeevan died  Writer TP Rajeevan passed away  ടി പി രാജീവൻ അന്തരിച്ചു  ടി പി രാജീവൻ  novelist tp rajeevan  കവി രാജീവൻ  പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ
കവിയും തിരക്കഥാക്കൃത്തുമായ ടി പി രാജീവന്‍ അന്തരിച്ചു

By

Published : Nov 3, 2022, 6:47 AM IST

കോഴിക്കോട്: കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ (63) അന്തരിച്ചു. വൃക്ക, കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കമുള്ള നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

റിട്ട. അധ്യാപകനായ തച്ചംപൊയില്‍ രാഘവന്‍ നായരുടെയും ദേവി അമ്മയുടെയും മകനായി 1959ൽ പേരാമ്പ്രക്കടുത്ത് പാലേരിയിലാണ് ജനനം. ബിരുദപഠനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്‌തു. പിന്നീട് കാലിക്കറ്റ് സര്‍വകലാശാല പിആര്‍ഒ ആയി.

കവിതകള്‍, യാത്രാ വിവരണങ്ങള്‍, ലേഖന സമാഹാരം, നോവല്‍ എന്നിങ്ങനെ സാഹിത്യ മേഖലയില്‍ നിരവധി സംഭാവനകള്‍ ചെയ്‌തിട്ടുള്ള വ്യക്തിയാണ് ടി പി രാജീവന്‍. ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന നോവൽ അതേ പേരിലും, ‘കെടിഎൻ കോട്ടൂർ–എഴുത്തും ജീവിതവും’ എന്ന നോവൽ ‘ഞാൻ’ എന്ന പേരിലും സിനിമയായി. കെ ടി എൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍ എന്നിവയാണ് പ്രധാനപ്പെട്ട മറ്റ് നോവലുകള്‍. ഇംഗ്ലീഷ് കവി എന്ന നിലയില്‍ വിദേശത്തടക്കം ഏറെ ശ്രദ്ധ നേടി. തച്ചംപൊയില്‍ രാജീവന്‍ എന്ന പേരിലായിരുന്നു ഇംഗ്ലീഷിലുള്ള രചനകള്‍. ഭാര്യ: പി ആര്‍ സാധന. മക്കള്‍: ശ്രീദേവി, പാര്‍വതി.

ABOUT THE AUTHOR

...view details