കേരളം

kerala

ETV Bharat / state

കേസ് ഒത്തുതീര്‍പ്പാക്കൽ: എ.കെ. ശശീന്ദ്രനെതിരെ പ്രതിഷേധം

പീഡനക്കേസ് ഒത്തുതീർപ്പാക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രിക്കെതിരെ കോഴിക്കോട് ഗസ്റ്റ്‌ഹൗസിലാണ് പ്രതിഷേധം നടത്തിയത്.

fraternity movement protest against AK saseendran  fraternity movement protest against AK saseendran  fraternity movement protest  protest against AK saseendran  AK saseendran  protest  AK saseendran protest  എകെ ശശീന്ദ്രൻ  ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ്  ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് വാർത്ത  പ്രതിശേധം  കേസ് ഒത്തുതീർപ്പാക്കൽ വിവാദം  പീഡനക്കേസ് ഒത്തുതീർപ്പാക്കൽ വാർത്ത  എകെ ശശീന്ദ്രൻ വാർത്ത
എ.കെ. ശശീന്ദ്രനെതിരെ പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ്

By

Published : Jul 20, 2021, 4:12 PM IST

കോഴിക്കോട്:യുവതിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രനെതിരെ പ്രതിഷേധം. വെൽഫെയർ പാർട്ടിയുടെ വിദ്യാർഥി യുവജന വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് പ്രവർത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോട് ഗസ്റ്റ്‌ഹൗസിലായിരുന്നു പ്രതിഷേധം.

സംഭവത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചിരുന്നു. ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും പ്രതിപക്ഷ നേതാവ് പത്രക്കുറുപ്പില്‍ അറിയിച്ചു.

എ.കെ. ശശീന്ദ്രനെതിരെ പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ്

അതേസമയം പീഡന പരാതിയിൽ ആരോപണവിധേയനായ മന്ത്രി എ.കെ. ശശീന്ദ്രനും പ്രതികരിച്ചിരുന്നു. പീഡന പരാതിയിൽ താൻ അന്യായമായി ഇടപെട്ടിട്ടില്ലെന്നാണ് മന്ത്രി വിശദീകരിച്ചത്. പാർട്ടി പ്രവർത്തകൻ ആയതുകൊണ്ടാണ് ഇടപെട്ടതെന്നും പീഡന ശ്രമം ആണെന്ന് അറിഞ്ഞതോടെ പിന്മാറിയെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:പീഡന പരാതി ഒതുക്കല്‍ വിവാദം; വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ

ABOUT THE AUTHOR

...view details