കേരളം

kerala

ETV Bharat / state

കൊവിഡ് വ്യാപനം: വെസ്റ്റ്ഹിൽ ശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാൻ കാത്തിരിപ്പേറുന്നു

മരണ നിരക്ക് വർധിക്കുന്നതിനാൽ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കേണ്ട സ്ഥിതിയാണ്.

വെസ്റ്റ്ഹിൽ ശ്‌മശാനം  Westhill crematorium  Waiting for burial at Westhill crematorium  burial at Westhill crematorium  കോഴിക്കോട്  മൃതദേഹം സംസ്‌കരണം  bury  burial  kozhikode  കൊവിഡ് മരണം  കൊവിഡ്  കൊവിഡ്19  covid  covid19  crematorium  crematorium for covid death  covid death  കൊവിഡ് രോഗികൾക്കായുള്ള ശ്മശാനം  കോഴിക്കോട് കോർപ്പറേഷൻ  kozhikode corporation
വെസ്റ്റ്ഹിൽ ശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാൻ കാത്തിരിപ്പേറുന്നു

By

Published : May 6, 2021, 10:35 AM IST

Updated : May 6, 2021, 12:48 PM IST

കോഴിക്കോട്:കൊവിഡ് മരണ നിരക്ക് വർധിച്ചതോടെ വെസ്റ്റ്ഹിൽ ശ്‌മശാനത്തിലും മൃതദേഹം സംസ്‌കരിക്കാൻ കാത്തിരിക്കേണ്ട അവസ്ഥയായി. ദിനം പ്രതി 17 മുതൽ 20വരെ ശവശരീരങ്ങളാണ് സംസ്‌കാരത്തിനായി ഇവിടേക്കെത്തുന്നത്. നിലവിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കേണ്ട സ്ഥിതിയാണ്.

വെസ്റ്റ്ഹിൽ ശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാൻ കാത്തിരിപ്പേറുന്നു

കോഴിക്കോട് കോർപ്പറേഷൻ കൊവിഡ് എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന്‍റെ നേതൃത്വത്തിൽ നിരവധി മൃതദേഹങ്ങളാണ് അടക്കം ചെയ്യുന്നത്. വെസ്റ്റ്ഹിൽ ശ്‌മശാനം കൊവിഡ് ശ്‌മശാനം ആക്കുവാനുള്ള നീക്കത്തിൽനിന്ന് കോഴിക്കോട് കോർപ്പറേഷൻ പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ്ഹിൽ ശ്‌മശാന സംരക്ഷണ സമിതി രംഗത്തെത്തിയിരുന്നു. നിലവിൽ സംസ്‌കരിച്ച മൃതദേഹങ്ങൾ പോലും കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെ ചൂളക്ക് പുറത്തു വച്ചാണ് സംസ്‌കരിച്ചിട്ടുള്ളെതെന്നും ആരോപണമുണ്ട്.

Also Read:മൃതദേഹം സംസ്കരിക്കാനായി തലസ്ഥാനത്ത് കാത്തിരിപ്പ്; ഇടമില്ലാതെ ശാന്തികവാടം

Last Updated : May 6, 2021, 12:48 PM IST

ABOUT THE AUTHOR

...view details