കേരളം

kerala

ETV Bharat / state

പൂവാറൻതോട്ടിൽ വനപാലകർക്ക് നേരെ നായ്ക്കളുടെ അക്രമം - kerala news

വേട്ട സംഘത്തിന്‍റെ പക്കൽ നിന്ന്‌ മൂന്നു നാടൻ തോക്കുകൾ, കത്തി, കാട്ടുപോത്തിൻ്റെ ഇറച്ചി തുടങ്ങിയ കസ്റ്റഡിയിലെടുത്തു.

Violence by dogs against forest rangers  വനപാലകർക്ക് നേരെ നായ്ക്കളുടെ അക്രമം  കോഴിക്കോട്‌ വാർത്ത  kozhikodu news  kerala news  കേരള വാർത്ത
പൂവാറൻതോട്ടിൽ വനപാലകർക്ക് നേരെ നായ്ക്കളുടെ അക്രമം

By

Published : Jan 22, 2021, 9:10 AM IST

Updated : Jan 23, 2021, 1:02 PM IST

കോഴിക്കോട്‌ :പൂവാറൻതോട് കല്ലംപുല്ലിൽ വനപാലകർക്ക് നേരെ വേട്ട നായ്ക്കളുടെ അക്രമം . വനത്തിൽ വേട്ട നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന്‌‌ പരിശോധനക്കെത്തിയ താമരശേരി റേഞ്ച് ഓഫീസിലെ വനപാലകർക്ക് നേരെയാണ്‌ വേട്ട സംഘം നായ്ക്കളെ അഴിച്ച്‌ വിട്ടത്‌. പരിശീലനം ലഭിച്ച നായകളുമായാണ് വനത്തിൽ സംഘം നായാട്ട് നടത്തുന്നത്. വനപാലകർ മരത്തിലും മറ്റും കയറിയാണ് രക്ഷപെട്ടത്.

പൂവാറൻതോട്ടിൽ വനപാലകർക്ക് നേരെ നായ്ക്കളുടെ അക്രമം

ബഹളത്തിനിടയിൽ വേട്ട സംഘം വനത്തിലൂടെ രക്ഷപെട്ടു. വനപാലകരുടെ വാഹനം റോഡിന്‌ കുറുകെ ഇട്ടതിനാൽ വന്ന ജീപ്പ് ഉപേക്ഷിച്ചാണ്‌ സംഘം രക്ഷപെട്ടത്. ജീപ്പ്, മൂന്നു നാടൻ തോക്കുകൾ, കത്തി, കാട്ടുപോത്തിൻ്റെ ഇറച്ചി തുടങ്ങിയ കസ്റ്റഡിയിലെടുത്തു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി അധികൃതർ പറഞ്ഞു.

Last Updated : Jan 23, 2021, 1:02 PM IST

ABOUT THE AUTHOR

...view details