വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കും; മന്ത്രി ഇ ചന്ദ്രശേഖരന്‍
രണ്ട് വര്‍ഷം കൊണ്ട് 146 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കിയെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍.
കോഴിക്കോട്: സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ ദൈനംദിനം പരിഹരിക്കുന്ന പ്രധാന ഓഫീസായ വില്ലേജ് ഓഫീസുകള്‍ പലതും ദയനീയ സാഹചര്യത്തിലായിരുന്നുവെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കുടിവെള്ളവും ശൗചാലയങ്ങളും ഇല്ലാത്തതായിരുന്നു പല ഓഫീസുകളും. തുടര്‍ന്ന് 267 വില്ലേജ് ഓഫീസുകള്‍ക്ക് അധികമായി മുറി നിര്‍മ്മിച്ചു. 230 വീതം ഓഫീസുകള്‍ക്ക് അറ്റകുറ്റപണികളും ചുറ്റുമതിലും ഉണ്ടാക്കാനുള്ള നടപടികളും സ്വീകരിച്ചു. 1664 വില്ലേജ് ഓഫീസുകളില്‍ ആയിരത്തോളം ഓഫീസുകളിലെ അടിയന്തര ആവശ്യങ്ങള്‍ മൂന്ന് വര്‍ഷത്തിനിടയില്‍ പരിഹരിക്കാന്‍ കഴിഞ്ഞു. ബാക്കിയുള്ളവയിലെ ആവശ്യങ്ങള്‍ ഉടന്‍ തന്നെ നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇ ചന്ദ്രശേഖരൻ കോഴിക്കോട് ചാത്തമംഗലത്ത് പറഞ്ഞു.