കേരളം

kerala

ETV Bharat / state

കൊവിഡിനെതിരെ ബോധവത്കരണം നടത്തി വിജയൻ - bicycle awareness campaign

കൊവിഡ് മഹാമാരിയാണെന്ന് അറിഞ്ഞിട്ടും ആർക്കും ശ്രദ്ധയില്ലെന്നും ഈ സാഹചര്യത്തിലാണ് തന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ബോധവത്കരണം നൽകുന്നതെന്നും വിജയൻ പറയുന്നു

കോഴിക്കോട്  കൊവിഡ് ബോധവത്ക്കരണം  awareness campaign against Covid  Vijayan conducted a bicycle awareness  bicycle awareness campaign  കൊവിഡ് മഹാമാരി
കൊവിഡിനെതിരെ സൈക്കിളിൽ ബോധവത്കരണം നടത്തി വിജയൻ

By

Published : Oct 20, 2020, 1:31 PM IST

Updated : Oct 20, 2020, 1:39 PM IST

കോഴിക്കോട്:കൊവിഡിനെതിരെ സൈക്കിളിൽ ഒറ്റയാൾ പോരാട്ടം നടത്തി കോഴിക്കോട് പൂളാടിക്കുന്ന് സ്വദേശി കെപി വിജയൻ. കേഴിക്കോടിന്‍റെ മുക്കിലും മൂലയിലും സൈക്കിളിൽ എത്തി കൊവിഡിനെതിരെ ബോധവത്കരണം നടത്തുകയാണ് വിജയന്‍. കൊവിഡ് മഹാമാരിയാണെന്ന് അറിഞ്ഞിട്ടും ആർക്കും ശ്രദ്ധയില്ലെന്നും ഈ സാഹചര്യത്തിലാണ് തന്നെ കൊണ്ട് കഴിയുന്ന രീതിയിൽ മറ്റുള്ളവർക്ക് ബോധവത്കരണം നൽകുന്നതെന്നും വിജയൻ പറയുന്നു.

കൊവിഡിനെതിരെ ബോധവത്കരണം നടത്തി വിജയൻ

കൊവിഡിനെതിരെയുള്ള തന്‍റെ ഒറ്റയാൾ പോരാട്ടം ആളുകൾക്ക് മനസിലാക്കുന്നുണ്ടെന്നും ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ കൊവിഡിനെ പിടിച്ചുകെട്ടാൻ കഴിയുമെന്നും വിജയൻ പറയുന്നു. കാപ്പാട് നിന്നാണ് വിജയൻ സൈക്കിൾ ബോധവത്കരണം ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധിച്ച് മരണപ്പെട്ടവർക്കും ആദരമർപ്പിച്ചാണ് യാത്ര. പ്രായം പോലും കണക്കിലെടുക്കാതെ സൈക്കിൾ ആഞ്ഞു ചവിട്ടുന്നത് ഓരാൾ പോലും കൊവിഡിന് കീഴടങ്ങരുതെന്ന് കരുതിയാണെന്ന് വിജയൻ പറയുന്നു.

Last Updated : Oct 20, 2020, 1:39 PM IST

ABOUT THE AUTHOR

...view details