നൂറ് കടന്ന് ഇഞ്ചിയും ചെറുനാരങ്ങയും ; സംസ്ഥാനത്തെ പച്ചക്കറി നിരക്കറിയാം - ഇന്നത്തെ പച്ചക്കറി വില
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
ഇന്നത്തെ പച്ചക്കറി വില
By
Published : Apr 21, 2023, 10:27 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യതിയാനങ്ങള്‍. തക്കാളി വില കഴിഞ്ഞ ദിവസത്തേക്കാള്‍ ചില കേന്ദ്രങ്ങളില്‍ ഒരു രൂപ കുറഞ്ഞു. ഇന്നലെ കാസര്‍കോട് കിലോയ്‌ക്ക് 15 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് 16 രൂപയാണ് വില. മറ്റിടങ്ങളില്‍ വിലയില്‍ മാറ്റമില്ല. ഇഞ്ചി, ചെറുനാരങ്ങ, ബീന്‍സ് എന്നിവയാണ് ഏറ്റവും വില കൂടുതലുള്ള പച്ചക്കറികള്‍. തിരുവനന്തപുരത്ത് 120 രൂപയുള്ള ചെറുനാരങ്ങയ്‌ക്ക് എറണാകുളത്ത് 160, കോഴിക്കോട് 140 എന്നിങ്ങനെയാണ് വില. ഇഞ്ചിയ്‌ക്ക് എറണാകുളത്താണ് ഏറ്റവും വില കൂടുതലുള്ളത്. 160 രൂപയാണ് കിലോയ്‌ക്ക് വില. മറ്റിടങ്ങളില്‍ 115 മുതല്‍ 140 വരെയാണ് ഒരു കിലോ ഇഞ്ചിയുടെ വില. തലസ്ഥാനത്തും എറണാകുളത്തും 100 രൂപയുള്ള ബീന്‍സിന് കോഴിക്കോട് 80, കണ്ണൂര്‍ 98 എന്നിങ്ങനെയാണ് വില.