ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ ആരോപണത്തിന് മറുപടിയുമായി വി ഡി സതീശൻ കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan Against Minister Veena George). കാലാവധി കഴിഞ്ഞ മരുന്നുകളൊന്നും മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ (Medical Services Corporation) വഴി വിതരണം ചെയ്‌തില്ലെന്ന് ഉറപ്പു നൽകാൻ ആരോഗ്യ മന്ത്രിക്ക് സാധിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ മറുപടി എങ്ങനെ കൊടുക്കണമെന്ന് ആരോഗ്യ മന്ത്രി പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി വീണ ജോര്‍ജ്ജിന്‍റെ ക്ലാസ് ആവശ്യമില്ലെന്നും വി ഡി സതീശൻ.
കാലാവധി കഴിഞ്ഞ മരുന്ന് എന്തുകൊണ്ടാണ് കമ്പനിക്ക് തിരിച്ചു നൽകാത്തത്. ഷെൽഫ് ലൈഫ് കഴിഞ്ഞ മരുന്ന് യുഡിഎഫിന്‍റെ കാലത്തേതാണെന്നാണ് ആരോഗ്യ മന്ത്രിയുടെ മറുപടി. എന്നാല്‍ ഷെൽഫ് ലൈഫ് കഴിഞ്ഞ മരുന്ന് ഏഴു കൊല്ലമായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നോ യുഡിഎഫിന് ഭരണം പോയിട്ട് 7 കൊല്ലമായില്ലേ എന്നും സതീശന്‍ ചോദ്യമുയര്‍ത്തി.
താൻ ആരോപണങ്ങൾ ഉന്നയിച്ചത് തെളിവുകളോടെയാണ്. 10 ൽ ഒരു മരുന്നു പോലും പരിശോധിക്കുന്നില്ല. അതേപോലെ ചില കമ്പനികളും മരുന്നുകൾ പരിശോധിക്കുന്നില്ല. മന്ത്രി നിരുത്തരവാദപരമായ മറുപടിയാണ് നൽകിയത്. ഇത് സാധാരണക്കാരനെ ബാധിക്കുന്ന വിഷയമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.
മഹാമാരിയുടെ കാലത്ത് നടന്ന മരുന്ന് വാങ്ങിച്ചതിലെ കൊള്ളയെക്കുറിച്ച് ആധികാരികമായി ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. 26 ആശുപത്രിയിലേക്ക് കാലാവധി കഴിഞ്ഞതും 483 ആശുപത്രികളിലേക്ക് നിലവാരമില്ലാത്തതും വിതരണത്തിന് അനുമതിയില്ലാത്തതുമായ മരുന്നുകളും സ്റ്റോപ്പ് മെമൊ വെച്ച മരുന്നുകള്‍ 148 ആശുപത്രികളിലേക്കും വിതരണം ചെയ്‌തു.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ രാസപരിണാമം സംഭവിച്ച് ജീവഹാനിയ്‌ക്ക് പോലും ഇടയാക്കാം. ഇത്തരത്തിലുള്ള മരുന്നുകള്‍ വാങ്ങിയാണ് കുട്ടികള്‍ക്കും മറ്റും കൊടുക്കുന്നത് ഗുരുതരമായ ക്രമക്കേടാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിക്കല്‍ സർവ്വീസ് കോര്‍പ്പറേഷന്‍റെ പര്‍ചേഴ്‌സില്‍ കൊള്ളയാണ് നടക്കുന്നതെന്നും മഹാമാരിയുടെ സമയത്ത് ഭീകരമായ കൊള്ളയാണ് നടത്തിയതെന്നും വി ഡി സതീശൻ.
മാസപ്പടി വിവാദത്തില്‍ ഇഡി അന്വേഷണം നടന്നിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ്: വീണ വിജയന്‍റെ മാസപ്പടി വിവാദത്തില്‍ ഇഡി അന്വേഷണം നടന്നിട്ടുണ്ടോയെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് എല്ലാമറിയാമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.
വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇഡിയോട് ചോദിക്കുന്നതിനേക്കാൾ എനിക്ക് എളുപ്പം മുഖ്യമന്ത്രിയോട് ചോദിക്കുന്നതാണ്. തന്‍റെ ചോദ്യം എളുപ്പമാണ്. ഇ.ഡി അന്വേഷണം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറയട്ടെയെന്നും വിഡി സതീശൻ പറഞ്ഞു. വീണയുടെ കമ്പനി സർവീസ് നൽകിയിട്ടില്ലെന്ന് സിഎംആർഎൽ കമ്പനി തന്നെ പറഞ്ഞിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് ഇടപാടുകൾ നടന്നതെന്നും വിഡി സതീശൻ ആരോപിച്ചു. ഈ രണ്ട് കമ്പനിയും തമ്മിൽ ഒരു ചേർച്ചയുമില്ല. വീണയുടെ കമ്പനി ജിഎസ്‌ടി അടച്ചോയെന്നത് മാസപ്പടി ആരോപണത്തെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:'മാസപ്പടി വിവാദത്തില്‍ ഇഡി അന്വേഷണം നടന്നിട്ടുണ്ടോ?, മുഖ്യമന്ത്രിക്ക് എല്ലാമറിയാം': വിഡി സതീശന്‍