കോഴിക്കോട്: വടകര എക്‌സൈസ് സംഘം ലോക്‌ഡൗണിൻ്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. തോടന്നൂര്‍ യുപി സ്‌കൂള്‍ റോഡ് പരിസരത്തും മണിയൂര്‍, മുടപ്പിലാവില്‍, തിരുവങ്ങോത്ത്, മീത്തല്‍മല എന്നിവിടങ്ങളില്‍ നിന്നുമാണ് 110 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്.
വടകരയില്‍ 110 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി - കശുമാവ്
കശുമാവിന്‍ തോട്ടത്തില്‍ പ്ലാസ്റ്റിക്ക് ബക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്
വടകരയില്‍ 110 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി
കശുമാവിന്‍ തോട്ടത്തില്‍ പ്ലാസ്റ്റിക്ക് ബക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിരുന്നു വാഷ് ശേഖരം. ഇവ പിന്നീട് എക്‌സൈസ് സംഘം നശിപ്പിച്ചു. പ്രിവൻ്റീവ് ഓഫീസര്‍ പ്രമോദ് പുള്ളിക്കൂലിൻ്റെ നേത്യത്വത്തില്‍ സിവല്‍ എക്‌സൈസ് ഓഫീസര്‍മാരായ അബ്‌ദുള്‍ സമദ്, സുനീഷ്, ഷിജിന്‍ ലിനീഷ്, ശ്രീരഞ്ച്, സന്ദീപ് എന്നിവരാണ് പരിശോധന നടത്തിയത്. കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നതായി വടകര എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കെ.കെ ഷിജില്‍ കുമാര്‍ അറിയിച്ചു.
Last Updated : Apr 12, 2020, 6:24 PM IST