കോഴിക്കോട്: വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിൻ്റെ ഡ്രൈവറുടെ മൊഴി വാസ്‌തവ വിരുദ്ധമെന്ന് കെഎസ്ആര്‍ടിസി കണ്ടക്‌ടർ ജയകൃഷ്‌ണൻ. വളരെ മെല്ലെ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് നിയന്ത്രണമില്ലാതെ മുന്നോട്ട് പോയി മറിയുന്ന കാഴ്‌ചയാണ് കണ്ടത്. ബ്രേക്ക് പോലും ചവിട്ടാതെയാണ് ടൂറിസ്റ്റ് ബസ് മുന്നോട്ട് പോയത്.
വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ മൊഴി തള്ളി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ - വടക്കഞ്ചേരി ബസപകടം
അപകടമുണ്ടായ കെഎസ്ആര്‍ടിസി ബസിന്‍റെ കണ്ടക്ടര്‍ ജയകൃഷ്‌ണൻ ഇടിവി ഭാരതിനോട് സംസാരിക്കുന്നു
ഇടിയുടെ ആഘാതത്തിൽ കെഎസ്ആര്‍ടിസിയുടെ നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവർ സുമേഷ് ബസ് ചവിട്ടി നിർത്തി. അല്ലെങ്കിൽ അത് വൻ ദുരന്തമാകുമായിരുന്നെന്നും അപകടത്തിൻ്റെ ഞെട്ടൽ മാറിയിട്ടില്ലെന്നും ജയകൃഷ്ണൻ ഇടിവി ഭാരതിനോട് പറഞ്ഞു.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്‌ആർടിസി ബസിൽ ഇടിച്ചാണ് കഴിഞ്ഞ ദിവസം ദാരുണമായ അപകടം ഉണ്ടായത്. അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്‌ആര്‍ടിസി യാത്രക്കാരുമാണ് അപകടത്തില്‍ മരിച്ചത്.