കേരളം

kerala

ETV Bharat / state

വടകരയിൽ എൽഡിഎഫിന് തലവേദനയായി ജെഡിഎസും എൽജെഡിയും

വടകരയിൽ പി ജയരാജനെതിരെ വിമത സ്ഥാനാർത്ഥിയെ നിർത്തുമെന്ന എൽജെഡി കോഴിക്കോട് ജില്ലാ കൗൺസിലിന്‍റെ ഭീഷണിയെ തുടർന്നുള്ള സമവായ ചർച്ചയിലാണ് വടകര നിയമസഭാമണ്ഡലം അടുത്തതവണ എൽജെഡി ക്ക് വിട്ടു നൽകാമെന്ന് സിപിഎം ധാരണയായത്.

കോഴിക്കോട് എൽഡിഎഫ് ജില്ലാ കൺവീനർ മുഹമ്മദ്

By

Published : Mar 13, 2019, 1:44 AM IST

വടകര സീറ്റിനെചൊല്ലി എൽഡിഎഫിന് അകത്ത് ഘടകകക്ഷികൾ ഉയർത്തുന്ന വെല്ലുവിളിക്ക് അറുതി വരുന്നില്ല. സോഷ്യലിസ്റ്റുകൾക്ക്മൃഗീയ ഭൂരിപക്ഷമുള്ള വടകര പാർലമെന്‍റ്മണ്ഡലത്തിൽ അവകാശവാദമുന്നയിച്ചാണ്ജെഡിഎസും എൽജെഡിയും ഇടതുമുന്നണിക്ക് തലവേദന സൃഷ്ടിക്കുന്നത്.

വടകരയിൽ പി ജയരാജനെതിരെ വിമത സ്ഥാനാർത്ഥിയെ നിർത്തുമെന്ന എൽജെഡി കോഴിക്കോട് ജില്ലാ കൗൺസിലിന്‍റെഭീഷണിയെ തുടർന്നുള്ള സിപിഎം നടത്തിയ സമവായ ചർച്ചയിലാണ്വടകര നിയമസഭാമണ്ഡലം അടുത്തതവണ എൽജെഡി ക്ക് വിട്ടു നൽകാമെന്ന് ധാരണയായത്. ഇതേ തുടർന്ന് ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി, ജില്ലാ കൗൺസിലിനെ ഇത്തരം തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സിപിഎമ്മിന്‍റെപുതിയ തീരുമാനത്തിൽ പ്രതിഷേധവുമായി ജെഡിഎസ്‌ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ വടകര നിയമസഭാമണ്ഡലം ജെഡിഎസിന്‍റെപക്കലാണുള്ളത്. വീരേന്ദ്രകുമാർ വിഭാഗം ഇടതുമുന്നണി വിട്ടപ്പോഴും എൽഡിഎഫിനൊപ്പം നിന്ന തങ്ങളെ തഴഞ്ഞ് തിരിച്ചെത്തിയവർക്ക് വടകര നിയമസഭ സീറ്റ് നൽകാൻ ധാരണയായത് ചതിയാണെന്ന് ജെഡിഎസ് നേതാക്കൾ പറയുന്നു. തങ്ങളെ തഴഞ്ഞ് എൽജെഡിക്ക്‌ കൂടുതൽ പ്രാധാന്യം നൽകുകയാണെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും നേതാക്കൾക്ക് അഭിപ്രായമുണ്ട്. അതേസമയം നിയമസഭ സീറ്റ് വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും പാർലമെന്‍റ്സീറ്റിനായി ഒറ്റക്കെട്ടായി എല്ലാവരും പ്രവർത്തിക്കുമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ മുഹമ്മദ് പറഞ്ഞു.

വടകരയിൽ എൽഡിഎഫിന് തലവേദനയായി ജെഡിഎസും എൽജെഡിയും


എൽജിഡിയെ അനുനയിപ്പിക്കുന്നതിന്‍റെഭാഗമായി വിട്ടുവീഴ്ചക്ക് തയ്യാറായി സിപിഎമ്മിന് ഇനി ജെഡിഎസിനെ കൂടെനിർത്താൻ കൂടുതൽ തന്ത്രങ്ങൾ മെനയേണ്ടി വേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ABOUT THE AUTHOR

...view details