കേരളം

kerala

ETV Bharat / state

വടകരയിൽ പ്രചാരണത്തിന് കടുപ്പം പോരെന്ന് വോട്ടർമാർ - ലോക്സഭാ

കടുത്ത പോരാട്ടം നടക്കുന്ന വടകര ലോക്സഭാ മണ്ഡലത്തിൽ പ്രചാരണത്തിന് കടുപ്പം പോരെന്ന് വോട്ടർമാർ. മുൻകാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പ്രചാരണങ്ങൾക്ക് ചെറിയതോതിലെങ്കിലും നിറം മങ്ങിയതായി മണ്ഡലത്തിലെ വോട്ടർമാർ പറയുന്നു.

ഫയൽ ചിത്രം

By

Published : Mar 27, 2019, 1:59 AM IST

താപനില ഉയർന്നതും വയനാട്ടിൽ രാഹുൽ ഗാന്ധി എത്തുമെന്ന് അഭ്യൂഹം പരന്നതും വടകര മണ്ഡലത്തിലെ പ്രചാരണത്തെ ബാധിച്ചതായാണ് വോട്ടർമാരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ പരസ്യപ്രചാരണം പ്രതീക്ഷയ്ക്കൊത്ത നിലവാരം പുലർത്തിയില്ല എന്ന് വോട്ടർമാർ പറയുന്നു. നേരത്തെ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കിയ എൽഡിഎഫ് ആദ്യഘട്ട പ്രചാരണം വേണ്ടത്ര കൊഴുപ്പിച്ചില്ലെന്നും ജനങ്ങൾ വിലയിരുത്തുന്നു.

വടകരയിൽ പ്രചാരണത്തിന് കടുപ്പം പോരെന്ന് വോട്ടർമാർ

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അടുത്തതോടെ വരും ദിവസങ്ങളിൽ പ്രചാരണം ചൂടു പിടിക്കും എന്നാണ് വോട്ടർമാർ പ്രതീക്ഷിക്കുന്നത്.

ABOUT THE AUTHOR

...view details