കേരളം

kerala

ETV Bharat / state

മനസും മണിയറയും മാഞ്ചസ്റ്ററാണ്; റിയാസിന്‍റെ  ജീവിത മൈതാനത്തേക്ക് മണവാട്ടിയും - കോഴിക്കോട്

മാഞ്ചസ്റ്റർ യുണൈറ്റഡ് മോഡലില്‍ അലങ്കരിച്ചാണ് റിയാസിന്‍റെ മണിയറ ഒരുക്കിയത്. ഇഷ്‌ട ടീം മാഞ്ചസ്റ്റർ യുണൈറ്റഡാണങ്കിലും റിയാസിന്‍റെ ഇഷ്‌ട കളിക്കാരൻ ലയണൽ മെസ്സിയാണ്.

ഫുട്‌ബോണ പ്രേമം മണിയറയിൽ

By

Published : Jul 28, 2019, 4:28 PM IST

Updated : Jul 28, 2019, 5:01 PM IST

കോഴിക്കോട്: ഫുട്ബോളിനോടും ഫുട്ബോൾ ടീമുകളോടും ഉള്ള കമ്പം സ്വന്തം മണിയറയുടെ അലങ്കാരത്തിൽ വരെ നിറയ്ക്കുകയാണ് കോഴിക്കോട്ടെ മലയോര ഗ്രാമത്തിലെ ഫുട്ബോൾ താരം. സെവൻസ് ഫുട്ബോളിൽ നിരവധി ടീമുകൾക്ക് വേണ്ടി ബൂട്ട് അണിയുന്ന തോട്ടുമുക്കം സ്വദേശി റിയാസാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ഇഷ്ട ഫുട്ബോൾ ക്ലബ്ബിനോട് ഉള്ള ആരാധന മണിയറയിലും ഒരുക്കിയത്. റിയാസിന്‍റെ മണിയറ മൊത്തം ചുവപ്പ് മയമാണിപ്പോൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ചുവപ്പ്.

മണിയറ മാത്രമല്ല. വീട്ടിലെത്തുന്ന അതിഥികളെ ആദ്യം വരവേൽക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ചുവന്ന ജഴ്സിയിൽ ആലേഖനം ചെയ്ത റിയാസിന്‍റെ പേരും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ എവേ ജഴ്സിയായ വെള്ള ജഴ്സിയിൽ ആലേഖനം ചെയ്ത മുഫീദയുടെ പേരുമാണ്. മണിയറയിലെ ബെഡ്ഷീറ്റും തലയണയും അലമാരയും എന്തിനേറെ മേൽക്കൂര പോലും മാഞ്ചസ്റ്റർ മയം. ഇഷ്‌ട ടീം മാഞ്ചസ്റ്റർ യുണൈറ്റഡാണങ്കിലും റിയാസിന്‍റെ ഇഷ്‌ട കളിക്കാരൻ ലയണൽ മെസ്സിയാണ്.

നാട്ടിലെ നിരവധി അഖിലേന്ത്യാ സെവൻസ് ടീമുകൾക്കായി പന്ത് തട്ടിയ റിയാസ് ഇപ്പോൾ കുവൈറ്റിലെ കൊറിയർ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. നാട്ടിൽ ടൗൺ ടീം അരീക്കോട്, കെആർഎസ് കോഴിക്കോട്, എഫ്‌സി കൊണ്ടോട്ടി ടീമുകൾക്കായാണ് കളിച്ചിരുന്നത്. കുവൈറ്റ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരാണ് റിയാസ് കളിക്കുന്ന എകെഎഫ്സി കുവൈറ്റ്. കേരള പ്രീമിയർ ലീഗിൽ മലപ്പുറം ബ്രദേഴ്സിന്‍റെ കളിക്കാരനാണ് ഈ വിംഗ് ബാക്ക്. കല്യാണം കഴിഞ്ഞ് റിയാസിന്‍റെ വീട്ടിലെത്തിയ മുഫീദ ഈ കാഴ്ചയെല്ലാം കണ്ട് ആദ്യം ഒന്ന് അമ്പരന്നങ്കിലും പിന്നീട് റിയാസിന്‍റെ മനസിനൊപ്പം മാഞ്ചസ്റ്ററിലേക്ക് യാത്രയായി.

Last Updated : Jul 28, 2019, 5:01 PM IST

ABOUT THE AUTHOR

...view details