കോഴിക്കോട്: ലോക വനിതാ ദിനത്തിൽ കേരളത്തിലെ ഏറ്റവും സെൻസിറ്റീവ് പൊലീസ് സ്റ്റേഷനുകളിലൊന്നായ നാദാപുരം സ്റ്റേഷന്‍റെ ചുമതല രണ്ട് വനിതകൾക്ക്. സ്റ്റേഷൻ എസ്എച്ച്ഒ പദവിയും ജിഡി ഇന്‍ ചാർജ് ചുമതലയുമാണ് വനിതകൾ ഏറ്റെടുത്തത്. രാഷ്ട്രീയ സംഘർഷങ്ങൾക്ക് പേര് കേട്ട നാദാപുരം സ്റ്റേഷനില്‍ ആദ്യമായാണ് പുരുഷ മേധാവിത്വത്തിൽ നിന്ന് ഒരു ദിനം വനിതകൾക്കായി നീക്കിവെച്ചത്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് വരെയുള്ള മണിക്കൂറുകളാണ് ഇരുവർക്കും ചുമതലയുള്ളത്. 16 വർഷത്തെ അനുഭവ സമ്പത്തിന്‍റെ കരുത്തിൽ നാദാപുരം കക്കട്ട് സ്വദേശിനി കെ.ജി.രജനി ജിഡി ഇൻ ചാർജ് പദവിയും 30 വർഷത്തെ പരിചയവുമായി വടകര വനിത സെൽ എസ്ഐ എം.ഉഷാകുമാരി എസ്എച്ച്ഒ പദവിയും ഏറ്റെടുത്തു.
കരുത്തോടെ കരുതലോടെ; നാദാപുരം പൊലീസ് സ്റ്റേഷൻ മഹിളകളുടെ കൈകളിൽ ഭദ്രം - എം.ഉഷാകുമാരി
16 വര്‍ഷത്തെ അനുഭവ സമ്പത്തിന്‍റെ കരുത്തില്‍ കെ.ജി രജനി ജിഡി ഇൻ ചാർജ് പദവിയും 30 വർഷത്തെ പരിചയവുമായി എം.ഉഷാകുമാരി എസ്എച്ച്ഒ പദവിയും ഏറ്റെടുത്തു
നാദാപുരം പൊലീസ് സ്റ്റേഷൻ ഇന്ന് മഹിളകളുടെ കൈകളിൽ ഭദ്രം
ഒരു ആക്‌സിഡന്‍റ് കേസും മിസിങ് കേസും ഇതിനോടകം രജിസ്റ്റർ ചെയ്‌തു. നാദാപുരം സബ് ഡിവിഷനിൽ കുറ്റ്യാടി പേരാമ്പ്ര പൊലീസ് സ്റ്റേഷനുകളുടെ ചുമതലകളും ഇന്ന് വനിതകൾക്കാണ്. കോഴിക്കോട് റൂറൽ എസ്‌പി ഡോ എ.ശ്രീനിവാസിന്‍റെ നിർദേശപ്രകാരമാണ് വനിതകളെ സ്റ്റേഷനുകളുടെ സാരഥ്യമേൽപ്പിച്ചത്. ചില സ്റ്റേഷനുകളിൽ പിആർഒമാരുടെ ചുമതലയും ഇന്ന് വനിതകൾക്കായി നൽകി.
Last Updated : Mar 8, 2020, 7:35 PM IST