കേരളം

kerala

കനോലി കനാലില്‍ വീണ്ടും പെരുമ്പാമ്പിൻ കൂട്ടം; ഇന്ന് കണ്ടെത്തിയത് രണ്ട് പെരുമ്പാമ്പുകളെ

By

Published : Dec 14, 2022, 4:09 PM IST

കഴിഞ്ഞദിവസം കണ്ടെത്തിയ ആറു പെരുമ്പാമ്പുകളിൽ അഞ്ചെണ്ണത്തിന് മാത്രമാണ് പാമ്പുപിടിത്തക്കാർക്ക് പിടിക്കാൻ കഴിഞ്ഞത്

two pythons found  pythons found in canoli canal  canoli canal kozhikode  pythons  group of pythons  latest news in kozhikode  latest news today  വീണ്ടും പെരുമ്പാമ്പിൻ കൂട്ടം  പെരുമ്പാമ്പിൻ കൂട്ടം  കനോലി കനാലില്‍  പാമ്പുപിടുത്തക്കാർ  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പെരുമ്പാമ്പുകളിൽ
കനോലി കനാലില്‍ വീണ്ടും പെരുമ്പാമ്പിൻ കൂട്ടം

കനോലി കനാലില്‍ വീണ്ടും പെരുമ്പാമ്പിൻ കൂട്ടം

കോഴിക്കോട്: കാരപ്പറമ്പിന് സമീപം കനോലി കനാലില്‍ വീണ്ടും പെരുമ്പാമ്പിൻ കൂട്ടം. രണ്ടു പെരുമ്പാമ്പുകളെയാണ് ഇന്ന് കണ്ടെത്തിയത്. കഴിഞ്ഞദിവസം ആറു പെരുമ്പാമ്പുകളെ കണ്ടെത്തിയ അതേ സ്ഥലത്തുനിന്നു തന്നെയാണ് രണ്ടെണ്ണത്തിനെ ഇന്ന് കണ്ടത്.

വനപാലകസംഘം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. കഴിഞ്ഞദിവസം കണ്ടെത്തിയ ആറു പെരുമ്പാമ്പുകളിൽ അഞ്ചെണ്ണത്തിന് മാത്രമാണ് പാമ്പുപിടിത്തക്കാർക്ക് പിടിക്കാൻ കഴിഞ്ഞത്. പാമ്പുകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലേക്ക് കൊണ്ടുപോയി.

കനോലി കനാലില്‍ വീണ്ടും പെരുമ്പാമ്പിനെ കണ്ടതോടെ ജനം തടിച്ചു കൂടി. റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് ആളുകൾ പെരുമ്പാമ്പിനെ കാണാൻ എത്തിയത്. കഴിഞ്ഞ ദിവസം കണ്ട അതേ സ്ഥലത്ത് തന്നെയാണ് ഇന്നും പെരുമ്പാമ്പിനെ കണ്ടത്.

ഇതിന് മുമ്പും കനോലി കനാലില്‍ പെരുമ്പാമ്പിനെ കണ്ടിട്ടുണ്ട്. എന്നാല്‍, കൂട്ടത്തോടെ ആറോളം പാമ്പുകള്‍ ഇതാദ്യമായാണ്. കനാല്‍ തീരത്തെ ഇറച്ചിക്കോഴി കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലം കൂടിയാണിത്.

ഇരയെ പിടികൂടിയ ശേഷം വിശ്രമിക്കുന്ന ഈ പാമ്പുകള്‍ക്ക് ഏറെക്കുറെ ഒരേ വലിപ്പമാണുണ്ടായിരുന്നത്. അതേസമയം, സാധാരണ പെരുമ്പാമ്പുകളെ കാണുന്ന ഇടമാണ് ഇതെന്ന് വനം വകുപ്പ് അധികൃതരും വ്യക്തമാക്കി.

ABOUT THE AUTHOR

...view details