കോഴിക്കോട്:കൊയിലാണ്ടി ദേശീയപാത കാട്ടിലപ്പീടികയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. വടകര കുരിയാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് തിരികെ പോകവെ ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് അപകടം ഉണ്ടായത്.
കൊയിലാണ്ടി ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം - കൊയിലാണ്ടി
പുതിയാപ്പ ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവാക്കളാണ് മരിച്ചത്. കൊയിലാണ്ടി ദേശീയപാത കാട്ടിലപ്പീടികയില്‍ വച്ചായിരുന്നു അപകടം.
BIKE ACCIDENT
ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയിലെത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച അശ്വിന്‍റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ദീക്ഷിതിന്‍റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. അപകടത്തില്‍ പരിക്കേറ്റ സായന്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Last Updated : Dec 25, 2022, 9:45 AM IST