കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കോഴിക്കോട് അറസ്റ്റിലായി. പന്തീരാങ്കാവ് സ്വദേശികളായ അലൻ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. അതേസമയം യു.എ.പി.എ ചുമത്താനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
മാവോയിസ്‌റ്റ് ബന്ധം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും പന്തീരാങ്കാവ് സ്വദേശികളുമായി അലൻ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു
മാവോയിസ്‌റ്റ് ബന്ധം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മാവോയിസ്റ്റുകളുമായി ഇരുവർക്കും അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. വളരെ നാളായി ഇരുവരുടേയും നീക്കങ്ങൾ നിരീക്ഷിച്ചതിന് ശേഷമാണ് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്തതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കണ്ണൂർ സർവ്വകലാശാലയിൽ നിയമ ബിരുദ വിദ്യാർഥിയാണ് അറസ്റ്റിലായ അലൻ.
Last Updated : Nov 2, 2019, 5:18 PM IST